X
    Categories: indiaNews

പോസ്റ്റ് ഓഫീസ് അക്കൗണ്ട്; മിനിമം ബാലന്‍സ് അഞ്ഞൂറു രൂപ

തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് 500 രൂപയായി നിജപ്പെടുത്തി തപാല്‍ വകുപ്പ്. മെയിന്റനന്‍സ് ചാര്‍ജ് ഒഴികെയാണിത്. ഡിസംബര്‍ 12 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

മിനിമം ബാലന്‍സ് 500 രൂപ നിലനിറുത്തണം. അല്ലെങ്കില്‍ 100 രൂപ അക്കൗണ്ട് മെയിന്റനന്‍സ് ഫീസായി കുറയ്ക്കും. മതിയായ ബാലന്‍സില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കപ്പെടുകയും ചെയ്യും. ഗ്രാമീണ മേഖലയില്‍ ഉള്‍പ്പടെ സാധാരണക്കാര്‍ക്ക് ഇത് തരിച്ചടിയാവും.

വ്യക്തികള്‍ക്കോ രണ്ട് പേര്‍ ചേര്‍ന്നോ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് തുറക്കാം. കൊച്ചു കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്കും,. പത്ത് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സ്വന്തം പേരിലും അക്കൗണ്ട് തുറക്കാം.നിലവില്‍ നാല് ശതമാനം പലിശ നിരക്കാണ് . ഒരു മാസം പത്താം തീയതിക്കും മുപ്പതാം തീയതിക്കുമിടയില്‍ അക്കൗണ്ട് ബാലന്‍സ് 500 രൂപയില്‍ താഴെയാണെങ്കില്‍ ആ മാസത്തെ പലിശ ലഭിക്കില്ല.

 

Test User: