X

താരങ്ങള്‍ നേതാക്കളാകുന്നത് ദുരന്തം: പ്രകാശ് രാജ്

്ബംഗളൂരു: സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ദുരന്തമാണെന്ന് തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ചേരാനില്ലെന്നും അദ്ദേഹം പറഞ്ഞു. സൂപ്പര്‍ താരങ്ങളായ രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രകാശ് രാജിന്റെ പ്രതികരണം. ‘നടന്‍മാര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നതിനെയോ പാര്‍ട്ടി രൂപീകരിക്കുന്നതിനെയോ ഞാന്‍ അംഗീകരിക്കുന്നില്ല.

വ്യത്യസ്ത തരത്തിലുള്ള ആരാധകര്‍ അവര്‍ക്കുണ്ടാവും. എല്ലാ ആരാധകരോടും ഒരുപോലെ ഉത്തരവാദിത്വം നിറവേറ്റാന്‍ താരങ്ങള്‍ ബാധ്യസ്ഥരാണ്’-പ്രകാശ് രാജ് മാധ്യമങ്ങളോട് പറഞ്ഞു. തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെയും അദ്ദേഹം വിമര്‍ശിച്ചു. രാജ്യസ്‌നേഹം ആരെയും ബോധിപ്പിക്കേണ്ടതല്ലെന്നും തീയേറ്ററുകളില്‍ എഴുന്നേറ്റ് നിന്നതുകൊണ്ട് രാജ്യസ്‌നേഹിയാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘ്പരിവാറിന്റെ കടുത്ത വിമര്‍ശകനായ പ്രകാശ് രാജ് നോട്ട് നിരോധന വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചിരുന്നു. നോട്ട് നിരോധനം ഏറ്റവും വലിയ മണ്ടത്തരമായിരുന്നെന്നും മോദി മാപ്പ് പറയണമെന്നുമാണ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടത്.

chandrika: