X

പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ച ശിവസേനക്ക് മറുപടിയുമായി ശര്‍മിഷ്ഠ മുഖര്‍ജി

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജി 2019-ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമെന്ന ശിവസേനയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തിലെ ചടങ്ങില്‍ പങ്കെടുത്തതിനു ശേഷമാണ് പ്രണബ് സ്ഥാനാര്‍ഥിയായേക്കാമെന്ന് ശിവസേന സൂചിപ്പിച്ചത്.

അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം നേടാനാവതെ വന്നാല്‍ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിക്കുമെന്നായിരുന്നു ആര്‍.എസ്.എസ് നേതാവ് സഞ്ജയ് റൗത്തിന്റെ പരാമര്‍ശം. ബി.ജെ.പി പരാജയപ്പെടുകയും മറ്റു പാര്‍ട്ടികള്‍ മോദിക്ക് പിന്തുണയും നല്‍കിയില്ലെങ്കില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ പ്രണബ് സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഇതിനെതിരെ ശര്‍മിഷ്ഠ രംഗത്തെത്തുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന തന്റെ പിതാവ് ഇനിയൊരിക്കലും സജീവ രാഷ്ട്രീയത്തിലേക്ക് പുന:പ്രവേശിക്കില്ലെന്ന്് ശര്‍മിഷ്ഠ പറഞ്ഞു.

നേരത്തെ, നാഗ്പൂരിലേക്കുള്ള സന്ദര്‍ശനത്തേയും ശര്‍മിഷ്ഠ എതിര്‍ത്തിരുന്നു. അവിടെ സംസാരിച്ചത് അവര്‍ മറക്കുമെന്നും എന്നാല്‍ എക്കാലവും നിലനില്‍ക്കുന്ന ചിത്രങ്ങള്‍ ഉണ്ടാവുമെന്നും ശര്‍മിഷ്ഠ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആര്‍.എസ്.എസ് തൊപ്പി ധരിച്ച പ്രണബിന്റെ വ്യാജ ചിത്രങ്ങളും പ്രചരിച്ചിരുന്നു.

chandrika: