X

പ്രവാസി ലീഗ് 20-ാം വാഷികം ലോഗോ പ്രകാശനം 30ന്

കോഴിക്കോട് : പ്രവാസി ലീഗ് ഇരുപതാം വാര്‍ഷി ഭാഗമായുള്ള ലോഗോ പ്രകാശനം മെയ് 30 ന് ചൊവ്വാഴ്ച 12.30 ന് പാണക്കാട് വെച്ച് സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പങ്കെടുക്കും.

പ്രവാസി ലീഗിന്റെ ഒരു വര്‍ഷം. നീണ്ടു നില്‍ക്കുന്ന വാര്‍ഷികാഘോഷപരിപാടി ഇതോടെ തുടക്കമിടും. വാര്‍ഷികാഘോഷ ഭാഗമായി കേരളത്തിനകത്തും പുറത്തും വിവിധ പരിപാടികള്‍ നടത്തുവാന്‍ കോഴിക്കോട് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമ്മേളനം തീരുമാനിച്ചിരുന്നു. പരിപാടികളുടെ അന്തിമരൂപം 30 ന് നടക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിക്കും. സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി, ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, ഭാരവാഹികളായ കെ.സി. അഹമ്മത്,ജലില്‍ വലിയകത്ത്, പി.എം.കെ. കാഞ്ഞിയൂര്‍, ഉമയനല്ലൂര്‍ ശിഹാബുദ്ദീന്‍, കെ.വി.മുസ്തഫ, സലാം വളാഞ്ചേരി, കലാപ്രേമി ബഷീര്‍ ബാബു, എന്‍.പി.ഷംസുദീന്‍ പങ്കെടുത്തു.

 

webdesk11: