X

ഭാഷാസമര രക്തസാക്ഷികളുടെ ഖബറിടങ്ങളില്‍ പ്രാര്‍ത്ഥനയും അനുസ്മരണവും നാളെ

മലപ്പുറം: 1980 ലെ ഭാഷാ സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായ ഭാഷാ സമര പോരാളികളുടെ ഖബറിടങ്ങളില്‍ നാളെ പ്രത്യേക പ്രാര്‍ത്ഥനയും അനുസ്മരണ സംഗമങ്ങളും നടക്കും. 1980 ല്‍ കേരളം ഭരിച്ചിരുന്ന നായനാര്‍ സര്‍ക്കാറിന്റെ ഭാഷാ വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം മുഴുവന്‍ കലക്ടറേറ്റുകള്‍ക്ക് മുമ്പിലും സമരം നടന്നു. മുസ്്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന കലക്ടറേറ്റ് ഉപരോധ സമരത്തിനിടെയാണ് പ്രകോപനവുമില്ലാതെ പൊലീസ് വെടിവെപ്പ് നടത്തുകയും മുസ്‌ലിം യൂത്ത് ലീഗിന്റെ മൂന്ന് മുന്‍നിര പ്രവര്‍ത്തകരായിരുന്ന മജീദ,് റഹ്മാന്‍, കുഞ്ഞിപ്പ എന്നിവര്‍ രക്തസാക്ഷികളാവുകയും ചെയ്തത്.

അറബി ഉള്‍പ്പെടെയുള്ള ഭാഷകളെ കേരളത്തിലെ കലാലയങ്ങളില്‍ നിന്നും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അന്നത്തെ നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന അക്കമഡേഷന്‍, ഡിക്ലറേഷന്‍, ക്വാളിഫിക്കേഷന്‍ എന്നീ കരിനിയമങ്ങള്‍ക്കെതിരെയാണ് യൂത്ത് ലീഗ് സമരം നടത്തിയത്. മുസ്ലിം യൂത്ത് ലീഗിന് വളരെ പ്രധാനപ്പെട്ട മൂന്ന് പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടമായെങ്കിലും ആഞ്ഞടിച്ച യുവജന പ്രതിഷേധത്തിന് മുമ്പില്‍ നായനാര്‍ സര്‍ക്കാറിന് മുട്ടു മടത്തില്‍ നടക്കുന്ന സിയാറത്തിന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.

അനുസ്മരണ സംഗമം മുസ്ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കെ.പി.ഐ മജീദ് എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തും. മുസ്ലിംലീഗ് യൂത്ത് ലീഗ് നേതാക്കള്‍ പങ്കെടുക്കും. തേഞ്ഞിപ്പലത്ത് റഹ്മാന്റെ ഖബറിടത്തില്‍ നടക്കുന്ന സിയാറത്തിന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. അനുസ്മരണ സംഗമം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം. എ സലാം ഉദ്ഘാടനം ചെയ്യും.

webdesk11: