X
    Categories: Newsworld

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി; പിന്നാലെ വെളിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെ ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെത്തിയാണ് ട്രംപ് വോട്ട് ചെയ്തത്. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും മുന്‍കൂര്‍ വോട്ട് (ഏര്‍ളി വോട്ടിങ്) ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തിയാണ് ട്രംപ് നേരത്തെതന്നെ തന്റെ വോട്ട് പെട്ടിയിലാക്കിയത്.

അതേസമയം, വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ താന്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്. ‘ട്രംപ് എന്ന് പേരുള്ള ആള്‍ക്കുവേണ്ടി ഞാന്‍ വോട്ട് രേഖപ്പെടുത്തി’, എന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. വളരെ സുരക്ഷിതവും കര്‍ശനവുമായ രീതിയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തോടടുക്കുമ്പോള്‍, എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിട്ടുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ തന്നെയാണ്. നോര്‍ത്ത് കരോലിന, ഒഹിയോ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളില്‍ ശക്തമായ പ്രചാരണമാണ് അവസാന ഘട്ടത്തില്‍ നടക്കുന്നത്.

chandrika: