X

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ അവഗണിക്കുന്നത് പതിവാക്കി അമേരിക്കൻ പ്രസിഡണ്ട്

സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയുടെ പശ്ചാത്തലത്തിൽ ബാങ്കിംഗ് പ്രതിസന്ധിയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ അവഗണിച്ച് മുറി വിട്ടിറങ്ങിപോകുന്ന അമേരിക്കൻ പ്രസിഡണ്ട് ബൈഡന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
വൈറ്റ് ഹൗസിന്റെ യൂട്യൂബ് ചാനലിൽ ബൈഡൻ പുറത്തേക്ക് പോകുന്ന വീഡിയോ നാല് ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

തിങ്കളാഴ്ച സിലിക്കൺ വാലി ബാങ്ക് തകർച്ചയെക്കുറിച്ചുള്ള ഒരു ബ്രീഫിംഗിൽ നിന്നാണ് ബാങ്കിങ് തകർച്ചയെക്കുറിച്ചും അമേരിക്കയുടെ സാമ്പത്തിക രംഗത്തെ കുറിച്ചുമുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ അവഗണിച്ച് അദ്ദേഹം ഇറങ്ങിപ്പോയത്.

ഇതാദ്യമായല്ല അമേരിക്കൻ പ്രസിഡണ്ട് വാർത്താ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപോകുന്നതെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ പറയുന്നത്. മുൻപ് ചൈനയുടെ “ചാര ബലൂൺ” സംഭവത്തെക്കുറിച്ച് പ്രസ്താവന നടത്തിയ ശേഷം മാധ്യമപ്രവർത്തകർ ബൈഡന് നേരെ ചോദ്യങ്ങളുമായി ചെന്നപ്പോഴാണ് “എനിക്കൊരു ഇടവേള തരൂ, സുഹൃത്തേ ” എന്ന് പറഞ്ഞു പ്രസിഡണ്ട് നടന്നു നീങ്ങിയത്.

കഴിഞ്ഞ വർഷം, കൊളംബിയൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവരെ നോക്കി പുഞ്ചിരിക്കുന്ന ഒരു ക്ലിപ്പും വൈറലായിരുന്നു.”ഉത്തരമില്ലാത്തതിനാൽ മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ അദ്ദേഹം മടിക്കുന്നു എന്നാണ് പ്രസിഡണ്ട് ബൈഡന്റെ ഈ നടപടികളെ കുറിച്ചുള്ള നിരീക്ഷകരുടെ വിമർശനം .

webdesk15: