X

വിലക്കയറ്റം: സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

സവാളയ്ക്ക് കയറ്റുമതി ചുങ്കം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 40% കയറ്റുമതി ചുങ്കമാണ് ഏര്‍പ്പെടുത്തിയത്. സവാളയുടെ വില നിയന്ത്രിക്കാനും ആഭ്യന്തര വിപണിയിലെ ലഭ്യത മെച്ചപ്പെടുത്താനുമാണ് ഇതെന്നാണ് പറയുന്നത്. ഈ വര്‍ഷം ഡിസംബര്‍ 31 വരെ പുതിയ നിരക്ക് പ്രാബല്യത്തിലുണ്ടാവുമെന്നും ധനകാര്യ മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

നടപ്പു സാ!മ്പത്തിക വര്‍ഷം കരുതല്‍ ശേഖമായി മൂന്നുലക്ഷം ടണ്‍ സവാള സംഭരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 2.51 ലക്ഷം ടണ്‍ ആയിരുന്നു. വിലക്കയറ്റം രൂക്ഷമാവുന്ന ഘട്ടത്തില്‍ വിപണയിലെത്തിക്കാനായാണ് ഇത്തരത്തില്‍ കരുതല്‍ ശേഖരമായി ഭക്ഷ്യ വസ്തുക്കള്‍ സംഭരിക്കുന്നത്. തക്കാളിയുടേതിന് സമാനമായി ഉള്ളി, ഉരുളകിഴങ്ങ് എന്നിവയുടെ വിലയില്‍ ഈ മാസം തുടര്‍ച്ചയായ വര്‍ധനവാണുണ്ടായിരിക്കുന്നത്.

 

webdesk14: