X

പാചക വാതക വിലവര്‍ധനക്കെതിരെ യൂത്ത്‌ലീഗ് അടുപ്പുകൂട്ടി പ്രതിഷേധം

കേന്ദ്ര ഗവണ്മെന്റ് നടത്തിയ പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് അടുപ്പ് കൂട്ടി സമരം നടത്തി. സമരം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. സി കെ മുഹമ്മദ്, വി പി അബൂബക്കര്‍,ബാവ വിസപ്പടി എ പി ഷരീഫ്, ഉമ്മര്‍ കുട്ടി,കെ പി ബാസിഹ്,അബ്ബാസ് വടക്കന്‍, അനീസ് ബാബു,റഹീസ് ആലുങ്ങല്‍,എം സി മുജീബ്, സമദ്, അംബി, അമര്‍, അഫീഫ് പങ്കെടുത്തു.

മലപ്പുറം: കേന്ദ്രസര്‍ക്കാര്‍ പാചക വാതക സിലിണ്ടറുകള്‍ക്ക് ക്രമാതീതമായി വില വര്‍ധിപ്പിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഇന്ധനങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തുകയും ചെയ്യുക വഴി ജനങ്ങളെ ദുസ്സഹമാക്കുന്ന വില വര്‍ധനവിന്റെ കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായ മത്സരമാണ് നടത്തുന്നതെന്ന് മുസ്്‌ലിംയൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി.

മലപ്പുറത്ത് മുനിസിപ്പല്‍ മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അടുപ്പുകൂട്ടല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി സാദിക്കലി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സുബൈര്‍ മുഴിക്കല്‍, മുസ്്‌ലിംലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി പി കെ ബാവ, റഷീദ് കാളമ്പാടി, സമീര്‍ കപ്പൂര്‍, സുഹൈല്‍ പറമ്പന്‍,സദാദ് കാമ്പ്ര, സി.കെ അബ്ദുറഹ്മാന്‍, റസാക്ക് വാളന്‍, സാലി മാടമ്പി, എന്‍ കെ മുസ്തഫ,വി ടി ഷബീബ്, മുനീര്‍ വി.ടി, ബാപ്പന്‍ കാരാത്തോട് പങ്കെടുത്തു.
കൊണ്ടോട്ടി:പാചകവാതക വില വര്‍ധനവിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് മുതുവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി മുതുവല്ലൂര്‍ അങ്ങാടിയില്‍ അടുപ്പുകൂട്ടി സമരം നടത്തി.വനിതാ ലീഗ് ജില്ലാ സെക്രട്ടറി എം.പി ശരീഫ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കെ.സി മുഹമ്മദ് കുട്ടി അധ്യക്ഷനായി. കെ.ടി ഗഫൂര്‍,സി.എ.അസീസ്,ബാവി ശംസീര്‍, മുസ്തഫ തെറ്റന്‍,അയക്കോടന്‍ കുഞ്ഞാന്‍, സി.എ ബിച്ചാപ്പു,സി.എ സലാം ഹാജി, ബഷീര്‍ മാസ്റ്റര്‍, സി.എ ആഷിഖ് പ്രസംഗിച്ചു.

Chandrika Web: