X

മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ വിജിലന്‍സ് പ്രാഥമികാന്വേഷണം തുടങ്ങി. തിരുവനന്തപുരം വിജിലന്‍സിന്റെ പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.ചികിത്സാ ചെലവ് അനര്‍ഹമായി കൈപറ്റിയെന്ന പരാതിയിലാണ് മന്ത്രിക്കെതിരെ നടപടി.

ചികിത്സ റീ ഇമ്പോഴ്‌സ്‌മെന്റിനായി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വ്യാജ കണക്കുകള്‍ നല്‍കിയെന്നോരോപിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. മന്ത്രിയുടെയും ഭര്‍ത്താവിന്റെയും ചികിത്സയുടെ കൃത്യതയില്ലാത്ത ബില്ലുകളിലൂടെ സര്‍ക്കാരില്‍ നിന്നും പണം വാങ്ങിയെന്നായിരുന്നു പരാതി. മന്ത്രി അഴിമതി നടത്തിയതായി തെളിഞ്ഞെന്ന് കഴിഞ്ഞ ദിവസം കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

അതേസമയം, ആരോപണങ്ങളെ നിഷേധിച്ച് മന്ത്രി രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു. ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും നിയമപരമല്ലാത്ത ഒരു കാര്യംപോലും മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റിന്റെ പേരില്‍ നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

chandrika: