X

പ്രധാനമന്ത്രി അബുദാബിയില്‍; ഇന്ത്യ-യുഎഇ മൂന്നു കരാറുകളില്‍ ധാരണ

റസാഖ് ഒരുമനയൂര്‍
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തി.
ഇരുനേതാക്കളും തമ്മില്‍ ഇന്തോ-യുഎഇ ബന്ധപ്പെട്ട വിഷയങ്ങളും ആഗോള കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.

2022 ഡിസംബറില്‍ ഇരുരാഷ്ട്രത്തലവന്മാരും നടത്തിയ വെര്‍ച്വല്‍കൂടിക്കാഴ്ചയിലെ തീരുമാനങ്ങളിലെ പ്രധാനപ്പെട്ട മൂന്നു കരാറുകളില്‍ ധാരണാപത്രം ഒപ്പുവെച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ പ്രകൃയകള്‍ക്ക് യുഎഇ ദിര്‍ഹമിന്റെയും ഇന്ത്യന്‍ രൂപയുടെയും മൂല്യം അടിസ്ഥാനമാക്കി കൈമാറ്റം ചെയ്യപ്പെടാമെന്നതാണ് പ്രധാന ധാരണകളിലൊന്ന്. ലോക്കല്‍ കറന്‍സി സെറ്റ്ല്‍മെന്റ്(എല്‍സിഎസ്) ലൂടെ ഇടപാടുകളുമായി ബന്ധപ്പെട്ട ചെലവും കാലതാമസവും കുറക്കുവാന്‍ കഴിയും.

ഡല്‍ഹി ഐഐടി കാമ്പസ്സ് അബുദാബിയില്‍ ആരംഭിക്കുന്നതിനെക്കുറിച്ചും ധാരണയായിട്ടുണ്ട്. ചരിത്രപരമായ തീരുമാനമാണ് ഇതിലൂടെ ഇരുരാജ്യങ്ങളും കൈകൊള്ളുന്നതെന്ന് വ്യക്തമാക്കി. അബുദാബി ഡിപ്പാര്‍ട്ടുമെന്റ് ഓഫ് എഡ്യുക്കേഷന്‍ ഡല്‍ഹി ഐഐടിയും ചേര്‍ന്നാണ് അബുദാബിയില്‍ കാമ്പസ് സംവിധാനിക്കുക.

ഊര്‍ജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, കാലാവസ്ഥ തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ഇടപെടലുകളും ബന്ധങ്ങളും ഉണ്ടാകും.

ഇന്ത്യയുമായി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ബന്ധം എന്നും ഊഷ്മളമാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ വ്യക്തമാക്കി.

webdesk13: