X

സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി; പ്രശ്‌നപരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല സമരം

കൊച്ചി: സംസ്ഥാനത്ത് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേന്‍ പ്രഖ്യാപിച്ച സൂചനാപണിമുടക്ക് തുടങ്ങി. ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, എല്ലാ സ്വകാര്യ ബസ് പെര്‍മിറ്റുകളും നിലനിര്‍ത്തുക, തറ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നികുതി ഘടനയില്‍ മാറ്റം വരുത്തിയത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ബസ്സുകളും പണിമുടക്കുന്നുണ്ട്.

എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാലത്തേക്ക് സമരം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ബസ് സമരം കൂടുതല്‍ ജനജീവിതത്തെ ബാധിച്ച സാഹചര്യത്തില്‍ നഗരപ്രദേശങ്ങളില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറ്റേഴ്‌സ് ഫെഡറേഷന്‍, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ലിമിറ്റഡ് സ്റ്റോപ്പ് ഓപ്പറേറ്റേഴ്‌സ് എന്നീ സംഘടനകളാണ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനിലുള്ളത്.

chandrika: