X
    Categories: indiaNews

‘കൂടെയുണ്ട്’; ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ: പ്രിയങ്ക ഗാന്ധി

ഡല്‍ഹി: ലക്ഷദ്വീപ് അഡ്മിന്‌ട്രേറ്റര്‍ പ്രഫുല്‍ കെ.പട്ടേലിന്റെ സംഘ്പരിവാര്‍ അജണ്ടകള്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്ന് പ്രിയങ്ക ഗാന്ധി. ലക്ഷദ്വീപിന്റെ സംസ്‌കാരം തകര്‍ക്കാനും ജനങ്ങളെ ഉപദ്രവിക്കാനും ബി.ജെ.പി സര്‍ക്കാരിന് ഒരു അവകാശവുമില്ലെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.

”ലക്ഷദ്വീപിലെ ജനങ്ങള്‍ തങ്ങള്‍ താമസിക്കുന്ന ദ്വീപുകളുടെ സമ്പന്നമായ പ്രകൃതിസാംസ്‌കാരിക പൈതൃകത്തെ ആഴമായി മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ്. അവരെല്ലായ്‌പ്പോഴും അതിനെ സംരക്ഷിച്ചിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാറിനും അവരുടെ ഭരണകൂടത്തിനും ഈ പൈതൃകം തകര്‍ക്കാനും ജനങ്ങളെ ഉപദ്രവിക്കാനും ഒരു അവകാശവുമില്ല.

ദ്വീപിലെ ജനങ്ങള്‍ക്ക് എന്റെ പൂര്‍ണ പിന്തുണയുണ്ട്. പൈതൃകം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഞാന്‍ എല്ലായ്‌പ്പോഴുമുണ്ടാകും. നാമെല്ലാവരും വിലമതിക്കുന്ന ദേശീയ നിധിയാണ് ലക്ഷദ്വീപ്” പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

 

web desk 3: