X

മുസ്ലിം ലീഗിനെതിരായുള്ള യോഗിയുടെ പ്രസ്താവന ചരിത്ര വിരുദ്ധം: പ്രൊഫ. ബഷീര്‍ അഹമദ് ഖാന്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലിംലീഗിനെയും അതിന്റെ പതാകയെയും അവഹേളിച്ചു നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകവും ചരിത്രവിരുദ്ധവുമാണന്ന് ഇഗ്‌നോ സര്‍വ്വകലാശാല മുന്‍ പ്രൊ-വൈസ്ചാന്‍സലറും അലീഗണ്ട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂനിയന്‍ മുന്‍ അധ്യക്ഷനുമായ പ്രൊഫ. ബഷീര്‍ അഹമദ് ഖാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വിഭജനാനന്തരം 1948-ല്‍ രൂപികരിക്കപ്പെട്ട മുസ്ലിംലീഗ് വിഭജനത്തിന് കാരണമായ പാര്‍ട്ടിയാണന്ന യോഗിയുടെ പ്രസ്താവന അദ്ധേഹത്തിന്റെ ചരിത്രത്തിലും രാഷ്ട്രീയത്തിലുമുള്ള അജ്ഞതയാണ് കാണിക്കുന്നത്. ഭരണഘടനയുടെ പ്രഥമ പതിപ്പില്‍ ഒപ്പ് വെച്ച വ്യക്തിയാണ് ഇന്ത്യന്‍ യൂണിയിന്‍ മുസ്ലിം ലീഗിന്റെ സ്ഥാപകനായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ്. ഭരണഘടനയില്‍ പണ്ഡിറ്റ് നെഹ്റുവിന്റെയും ബിആര്‍ അംബേദ്ക്കറിന്റെയും ഒപ്പുകളുടെകൂടെ ഇസ്മായില്‍ സാഹിബിന്റെയും ഒപ്പുണ്ടന്ന വസ്തുത അദ്ദേഹത്തിന്റെയും അദ്ദേഹം സ്ഥാപിച്ച പാര്‍ട്ടിയുടെയും പ്രസക്തി മനസ്സിലാക്കിതരുമന്നും പ്രൊഫ. ബഷീര്‍ അഹമദ് കൂട്ടിച്ചേര്‍ത്തു.

അമേഠിയെ കൂടാതെ ദക്ഷിണേന്ത്യയിലെ വെത്യസ്ത മതവിഭാഗങ്ങളും സംസ്‌ക്കാരങ്ങളുമുള്‍ക്കൊന്ന പ്രദേശത്ത് നിന്ന് മല്‍സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത് ബഹസ്വര ഇന്ത്യയെ പറ്റിയുള്ള രാഹുല്‍ ഗാന്ധിയുടെ കാഴ്ച്ചപ്പാടിനെയാണ് കാണിക്കുന്നത്. മോദിയുടെ വിഭാഗീയ അജണ്ടകള്‍ക്കെതിരെയുള്ള രാഹുലിന്റെ പോരാട്ടത്തെ ഭയന്നാണ് അപ്രസക്തമായ ആരോപണങ്ങളുമായി മോദി രംഗത്ത് വരുന്നതന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.

chandrika: