X
    Categories: indiaNews

ന്യൂസ്‌പേപ്പറുകളില്‍ പൊതിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിന് വിലക്ക്

ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞ് ഭക്ഷ്യ വസ്തുക്കള്‍ വിലുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി മഹാരാഷട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡിമിനിസ്‌ട്രേഷന്‍.ന്യുസ് പേപ്പറില്‍ ഉപയോഗിക്കുന്ന മഷി ആരോഗ്യത്തിന് ഹാനികാരാമാകും എന്ന് ചൂണ്ടികാട്ടിയാണ് നടപടി.ഇതുമായി ബഡപ്പെട്ട് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു.

സാധാരണ ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞാണ് മധുരപലാഹാരങ്ങളടക്കം,വടപാവ്,പോഹ തുടങ്ങിയ സാധനങ്ങള്‍ മഹാരാഷട്രയില്‍ നല്‍കുന്നത്.ചൂടോടെ ഇത്തരം സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുമ്പോള്‍ ഇതിലെ മഷി പുരണ്ട് ഇത് ഗുരുതര ആരോഗ്യ പ്രശനങ്ങള്‍ക്ക് വഴിവെക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് നിലവില്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

ഇതെ ഉത്തരവ് 2016 ല്‍ വന്നിരുന്നെങ്കിലും അന്ന് അത് അത്ര കര്‍ശനമായിരുന്നില്ല.

 

 

 

 

web desk 3: