X
    Categories: CultureMoreViews

ദളിത് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് കേരള ഹൗസിന് മുന്നില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: പട്ടികജാതി/ പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമം ലഘൂകരിക്കാനുള്ള നീക്കം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകള്‍ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്തുണയറിയിച്ച് ഡല്‍ഹി കേരള ഹൗസിന് മുന്നില്‍ പ്രതിഷേധം. സാമൂഹ്യ പ്രവര്‍ത്തകരും ജെ.എന്‍.യു, ഡല്‍ഹി സര്‍വ്വകലാശാല, ജാമിഅ മില്ലിയ തുടങ്ങിയ ക്യാംപസുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമാണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്.

ഹര്‍ത്താല്‍ അനുകൂലികളെ അറസ്റ്റ് ചെയ്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ ഷിബി പീറ്റര്‍ പറഞ്ഞു. ഹര്‍ത്താലിനെ അടിച്ചമര്‍ത്താനുള്ള നീക്കത്തെ പിന്നോക്ക ജനത ഒറ്റകെട്ടായി ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദളിതുകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയിലാണന്നും പുരോഗമന നാട്യങ്ങളുടെ മറവില്‍ അധികകാലം അത്തരം ചൂഷണങ്ങളെ മറച്ച് പിടിക്കാന്‍ കഴിയുമെന്ന് കേരള പൊതു പൊതുസമൂഹം കരുതേണ്ടന്നും എം.എസ്.എഫ് നേതാവ് സലീല്‍ ചെമ്പയില്‍ പറഞ്ഞു. നേതാക്കളായ അനില്‍, മുസ്തുജാബ് തുടങ്ങിയവര്‍ സംസാരിച്ചു

ചന്ദ്രിക വെബ് ഡെസ്‌ക്‌: