X

അമ്പടാ, സൂപ്പര്‍ പൂനെ

EYUGINGSON LINGDHO

മുംബൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ പൂനെ സിറ്റി ആതിഥേയരായ മുംബൈ സിറ്റിയെ ഏക ഗോളിനു പരാജയപ്പെടുത്തി. 89 ാം മിനിറ്റില്‍ പൂനെ സിറ്റിക്കുവേണ്ടി യൂജിന്‍സണ്‍ ലിങ്‌ദോ വിജയ ഗോള്‍ നേടി. എ.എഫ്.സി കപ്പില്‍ കളിച്ചതിനു ശേഷം മടങ്ങിയെത്തിയ യുജീന്‍സണ്‍ ലിങ്‌ദോ തന്റെ വരവ് അറിയിച്ചുകൊണ്ടാണ് ഗോള്‍ നേടിയത്.രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന ലിങ്‌ദോ ഹീറോ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്ര ഡര്‍ബി എന്നു വിശേഷിപ്പിക്കുന്ന മുംബൈ – പൂനെ മത്സരങ്ങളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് മുംബൈയില്‍ വെച്ചു പൂനെ സിറ്റി വിജയം നേടുന്നത്. ഈ ജയത്തോടെ പൂനെ സിറ്റി , കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്നിലാക്കി 12 പോയിന്റുമായി നാലാം സ്ഥാനത്തേക്കുയര്‍ന്നു. 15 പോയിന്റ് ലഭിച്ചിട്ടുള്ള മുംബൈ സിറ്റി രണ്ടാം സ്ഥാനം തുടര്‍ന്നു.

മൂന്നു മാറ്റങ്ങളുമായിട്ടാണ് അലക്‌സാന്ദ്രെ ഗുയിമെറസ് മുംബൈ സിറ്റിയെ 4-4-1-1 എന്ന ഫോര്‍മേഷനില്‍ ഇറക്കിയത്. സെഹ്നാജ് സിംഗും ജേര്‍സനും ജാക്കി ചാന്ദ് സിംഗിനു പകരം ബാംഗ്ലൂരു എഫ്.സിയില്‍ നിന്നും വന്ന സുനില്‍ ഛെത്രിയും ആദ്യ ഇലവനില്‍ എത്തി. മറുവശത്ത് ആന്റോണിയോ ഹബാസ് 5-3-2 ഫോര്‍മേഷനില്‍ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെ ഇന്നലെ അണിനിരത്തി. കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ പരുക്കുമൂലം ലിയോ കോസ്റ്റയെ മുംബൈയ്ക്കു മാറ്റേണ്ടിവന്നു. പകരം തിയാഗോ സാന്റോസ് കുഞ്യയെ ഇറക്കി.

12 ാം മിനിറ്റില്‍ സുനില്‍ ഛെത്രി ഒരുക്കിയ അവസരം സെഹ്്‌നാജ് സിംഗ് പാഴാക്കി. ആദ്യ 20 മിനിറ്റില്‍ മുംബൈ സിറ്റിയ്ക്കായിരുന്നു ആധിപത്യം. ടിയാഗോ കുഞ്ഞ്യയുടെ നിരവധി നീക്കങ്ങള്‍ പുനെ സിറ്റിയുടെ ഗോള്‍ കീപ്പര്‍ എഡെല്‍ ബെറ്റയുടെ കരങ്ങളില്‍ സുരക്ഷിതമായി അവസാനിച്ചു. 28 ാം മിനിറ്റില്‍ പൂനെ സിറ്റിയ്ക്ക് അനുകൂലമായി കിട്ടിയ ആദ്യ കോര്‍ണറില്‍ ലെന്നി റോഡ്രിഗസിനു ഫലപ്രദമായി കണക്ട് ചെയ്യാനായില്ല. വിംഗില്‍ പൂനെ സിറ്റിയുടെ രാഹുല്‍ ബെക്കയ്ക്കും നാരായണന്‍ ദാസിനുമായിരുന്നു മുന്‍നിരക്കാര്‍ക്ക് പന്ത് എത്തിച്ചുകൊടുക്കാനുള്ള ദൗത്യം. എന്നാല്‍ പുനെയുടെ മുന്‍നിരക്കാര്‍ അവസരത്തിനൊത്തുയര്‍ന്നില്ല. 35 ാം മിനിറ്റില്‍ മുംബൈയുടെ ഡീഗോ ഫോര്‍ലാന്‍ വലത്തെ വിംഗില്‍ നിന്നും ഫോര്‍ലാന്‍ കൊടുത്ത പാസില്‍ ഡെ ഫെഡറിക്കോ കൃത്യമായി പന്ത് വലയിലേക്കു പായിച്ചു.എന്നാല്‍ പൂനെ ഗോളി എഡെല്‍ ബെറ്റെ മനോഹരമായി പന്ത് തട്ടിയകറ്റി.

ഇരുടീമുകളും പന്ത് കഴിയുന്നത്ര കൈവശം വെക്കാനുള്ള ശ്രമത്തിലായിരുന്നു. മിസ് പാസുകള്‍ പരമാവധി ഒഴിവാക്കാന്‍ ഇരുടീമുകളും പരമാവധി ശ്രദ്ധിചതോടെ കളി വളരെ മന്ദഗതിയിലായി. ആസൂത്രിതമായ ഒരു മുന്നേറ്റവും രണ്ടു ടീമുകളില്‍ നിന്നും വന്നില്ല. മധ്യനിരയിലെ ആള്‍കൂട്ടത്തിനിടെ കളി ഒതുങ്ങിതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. പരസ്പര ബഹുമാനത്തോടെ ഇരുടീമുകളും കളിച്ചതിനാല്‍ ആദ്യ പകുതിയില്‍ റഫ്‌റിക്കു കാര്‍ഡ് ഒന്നും പുറത്തെടുക്കേണ്ടിവന്നില്ല.

രണ്ടാം പകുതിയില്‍ ട്രാവോറെയെ മാറ്റി ബാംഗ്ലുരു എഫ്.സിയ്ക്കു വേണ്ടി എഎഫ്‌സി കപ്പില്‍ കളി്ച്ച യൂജിന്‍സണ്‍ ലിങ്‌ദോയെ ഇറക്കി. 47 ാം മിനിറ്റില്‍ ഡെ ഫെഡറിക്കോയുടെ മുന്നേറ്റത്തിനു പൂനെയുടെ അഗസ്റ്റിന്‍ ഫെര്‍ണാണ്ടസ് തടയിട്ടു. 55 ാം മിനിറ്റില്‍ ഡീഗോ ഫോര്‍ലാന്റെ കോര്‍ണറില്‍ ലൂസിയാന്‍ ഗോയന്റെ ഹെഡ്ഡര്‍ .പക്ഷേ, പന്ത് പോസ്റ്റിനരുകിലൂടെ പുറത്തേക്ക്. 63 ാം മിനിറ്റില്‍ ഫോര്‍ലാന്റെ മറ്റൊരു ഗോള്‍ മുഖത്തേക്കുള്ള പാസില്‍ ക്രിസ്ത്യന്‍ വാഡോക്‌സിനു ബോക്‌സിനകത്തുവെച്ച് കണക്ട് ചെയ്യാനായില്ല. ഓടിവന്ന പൂനെയുടെ കളിക്കാര്‍ പന്ത് ക്ലിയര്‍ ചെയ്തു അപകടം ഒഴിവാക്കി.

chandrika: