X

പ്രധാനമന്ത്രി തിരിച്ചുപോകേണ്ടിവന്നു എന്നതില്‍ ഖേദമുണ്ടെങ്കിലും ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യില്ല: പഞ്ചാബ് മുഖ്യമന്ത്രി ഛരണ്‍ജിത് സിംഗ് ഛന്നി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളൈ ഓവറില്‍ 20 മിനിറ്റ് കുടുങ്ങി നിന്ന വിഷയത്തില്‍ വിശദീകരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ഛരണ്‍ജിത് സിംഗ് ഛന്നി. പ്രധാനമന്ത്രി തിരിച്ചുപോകേണ്ടി വന്നു എന്നതില്‍ ഖേദമുണ്ടെന്നും സംഭവത്തില്‍ സുരക്ഷാവീഴ്ച സംഭവിച്ചിട്ടില്ലെന്നും ഛന്നി ആവര്‍ത്തിച്ചു. ഉദ്യോഗസ്ഥരെ ആരെയും സസ്‌പെന്‍ഡ് ചെയ്യില്ലെന്നും വ്യക്തമാക്കി.

പഞ്ചാബില്‍ റാലിയെ അഭിസംബോധന ചെയ്യാന്‍ പോകവേയാണ് കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറില്‍ 20 മിനിറ്റ് കുടുങ്ങിയത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിന് മുന്‍പേ പ്രതിഷേധക്കാര്‍ വഴി തടഞ്ഞിരുന്നെന്നും പ്രധാനമന്ത്രിയെ അത് ബോധ്യപ്പെടുത്തിയ ശേഷം മറ്റൊരു വഴി നിര്‍ദേശിച്ചിരുന്നെന്നും ഛന്നി പറഞ്ഞു. ഇതിന് പിന്നാലെയാണ് അദ്ദേഹം തിരിച്ചു പോകാന്‍ തീരുമാനം എടുത്തതെന്നും ഛന്നി കൂട്ടിചേര്‍ത്തു.

ബതിന്‍ഡ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ സാധിക്കാതെ  പോയത് തന്റെ കൂടെ വരുന്നവര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതുകൊണ്ടാണെന്നും  അവരുമായി സമ്പര്‍ക്കം പുലര്‍ത്തി എന്നതുകൊണ്ടാണ് തനിക്ക് എത്താന്‍  സാധിക്കാതെ പോയതെന്നും ഛന്നി പറഞ്ഞു.

web desk 3: