X

ഖത്തറിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയാല്‍ കടുത്ത ശിക്ഷയെന്ന് യുഎഇ

റിയാദ്: ഖത്തറിനെതിരെ നടപടി കടുപ്പിച്ച് സഊദി അറേബ്യ അടക്കമുള്ള രാഷ്ട്രങ്ങള്‍. ഖത്തറിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷയുണ്ടാകുമെന്ന് യുഎഇ മുന്നറിയിപ്പു നല്‍കി. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ഖത്തറിനെ അനുകൂലിച്ച് പോസ്റ്റിടുന്ന തദ്ദേശീയര്‍ക്കും പ്രവാസികള്‍ക്കുമെതിരെയാണ് നടപടിയുണ്ടാവുക. സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുന്നതാണ് ഇത്തരം നടപടികളെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കുന്നു. ഖത്തറിനെ അനുകൂലിക്കുന്ന തരത്തില്‍ പോസ്റ്റുകളോ കമന്റുകളോ ഇട്ടാല്‍ മൂന്നു മുതല്‍ 15 വര്‍ഷം വരെ തടവും അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴയും ഈടാക്കും. യുഎഇയിലെ മലയാളികള്‍ അടക്കമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ എംബസി വ്ൃത്തങ്ങള്‍ അറിയിച്ചു.

chandrika: