X

കറാച്ചി ജയിലിൽ മരിച്ച സുൾഫിക്കറിന്റെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചു; അമൃത്സറിൽ ഖബറടക്കും

പാക്കിസ്ഥാനിലെ കറാച്ചി ജയിലിൽ മരിച്ച കപ്പൂർ സ്വദേശി സുൾഫിക്കറിന്റെ (48) മൃതദേഹം അമൃത്‌സറിൽ എത്തിച്ചു നാട്ടിലേക്ക് കൊണ്ടുവരില്ല.അവിടെത്തന്നെ കബറടക്കും.അധികൃതർ പാക്കിസ്ഥാൻ അധികൃതരിൽ നിന്നു മൃതദേഹം ഏറ്റുവാങ്ങി അമൃത്‌സർ കലക്ടർക്ക് ഇന്നലെ കൈമാറിയിരുന്നു.സുൾഫിക്കറിന്റെ ഗൾഫിലുള്ള രണ്ടു സഹേ‍ാദരന്മാരിൽ ഒരാൾ അമൃത്‌സറിലെത്തി മൃതദേഹം സ്വീകരിക്കുമെന്ന് ഇന്നലെ ഉച്ചയേ‍ാടെ കുടുംബം പറഞ്ഞതായി പെ‍ാലീസ് അറിയിച്ചു. രേഖകൾ ഇന്നു കൈമാറും.

അതേസമയം  , കേരളത്തിലെ ഏത് വിമാനത്താവളത്തിലെത്തിച്ചാലും മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ സന്നന്ധമാണെന്നും ബന്ധപ്പെട്ടവരെ രേഖാമൂലം പിതാവ് അറിയിച്ചു. ചത്തീസ്ഗണ്ഡിലെ വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങാന്‍ കഴിയില്ലെന്ന് മാത്രമാണ്  പറഞ്ഞതെന്ന് പിതാവ് ഹമീദ്ഹാജി പറഞ്ഞു. 5 വര്‍ഷമായി സുല്‍ഫിക്കറിനെ കുറിച്ച് ബന്ധുക്കള്‍ക്ക് യാതൊരു വിവരവുമില്ല. അതിര്‍ത്തി ലംഘിച്ചെത്തിയ മത്സ്യതൊഴിലാളി എന്ന നിലയിലാണ് സുല്‍ഫിക്കര്‍ (48) പാക്കിസ്താനില്‍ തടവിലാകുന്നത്. വിദേശത്ത് ഡ്രൈവര്‍ ജോലി ചെയ്തിരുന്ന സുല്‍ഫിക്കര്‍ 2018ന് നാട്ടിലത്തി മടങ്ങിയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പാക് ജയിലില്‍ വെച്ച് സുല്‍ഫിക്കര്‍ മരിച്ച വിവരം പൊലീസ് മുഖേന ബന്ധുക്കള്‍ അറിയുന്നത്. ചത്തീസ്ഗഡ് വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങണമെന്നായിരുന്നു പൊലീസ് നിര്‍ദേശം. ശാരീരിക അവശത എറെ അലട്ടികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിന് കഴിയില്ലെന്ന് പിതാവ് അറിയിച്ചിരുന്നു.
5വര്‍ഷം മുമ്പ് നാട്ടിലത്തി മടങ്ങിയ സുല്‍ഫിക്കര്‍ പിന്നീട് വീട്ടുകാരുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല, എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നു അദ്ദേഹം പറഞ്ഞു. മൃതദേഹം നാട്ടിലെത്തിച്ച് മാരായംകുന്ന് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം ചെയ്യും.
വര്‍ഷങ്ങളായി ദുബായിലായിരുന്ന സുല്‍ഫിക്കറിനെ കുറിച്ച് എന്‍.ഐ.എ ഉള്‍പ്പടെയുള്ള ഏജന്‍സികളും നേരത്തെ അന്വേഷണം നടത്തിയിരുന്നു. തിരോധാനത്തെകുറിച്ച് പൊലീസും അന്വേഷണം നടത്തിയിരുന്നു.

 

webdesk15: