X
    Categories: Newsworld

എലിസബത്ത് രാജ്ഞി ഇന്ന് ഓര്‍മയാകും

ലണ്ടന്‍: ഏഴു പതിറ്റാണ്ടു കാലം ബ്രിട്ടന്റെ രാജകീരീടം ചൂടിയ എലിസബത്ത് രാജ്ഞി ഓര്‍മ്മയിലേക്ക്. ഭൗതിക ശരീരം ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12 മണിയോടെ വെസ്റ്റ് മിനിസ്റ്റര്‍ ആബെയിലെ കിങ് ജോര്‍ജ്് മെമ്മോറിയല്‍ ചാപ്പലില്‍ പ്രിയ തോഴന്‍ ഫിലിപ്പിന്റെ കല്ലറക്കു സമീപം നിത്യനിദ്രയിലലിയും. ഈ മാസം എട്ടിനാണ് വേനല്‍കാല വസതിയായ ബാള്‍മറിയില്‍ എലിസബത്ത് രാജ്ഞി അന്തരിച്ചത്. പത്തു ദിവസം നീണ്ട ചടങ്ങുകള്‍ക്കും പൊതുദര്‍ശനത്തിനും ശേഷമാണ് സംസ്‌കാരം നടക്കുന്നത്.

500 രാഷ്ട്ര തലവന്മാര്‍ ഉള്‍പ്പെടെ 2000 പ്രതിനിധികളാണ് ചടങ്ങിന് സാക്ഷിയാകുക. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്നലെ ലണ്ടനിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ അടക്കമുള്ളവരും ചടങ്ങില്‍ നേരിട്ട് പങ്കെടുക്കും.ഇന്ത്യന്‍ സമയം കാലത്ത് 11 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക. വിലാപയാത്രയായി വെസ്റ്റ്മിനിസ്റ്റര്‍ ആബെയിലെത്തിക്കുന്ന ഭൗതിക ശരീരത്തില്‍ ആചാര പ്രകാരമുള്ള സൈന്യത്തിന്റെ ഗണ്‍ സല്യൂട്ട് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്നായിരിക്കും സംസ്‌കാരം.

web desk 3: