X

കർണ്ണാടക ഫലം : 2024 ൽ വോട്ടിംഗ് മെഷിനെ ന്യായീകരിക്കാൻ ബിജെപി ഒരുമുഴം നീട്ടിയെറിഞ്ഞതാണെന്ന് നടൻ രാജേഷ് ശർമ്മ

കർണ്ണാടക തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനെ  ന്യായീകരിച്ച് കേരളത്തിലെ ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ എത്തിയതിന് പിന്നാലെ ആശങ്ക അറിയിച്ചുള്ള നടൻ രാജേഷ് ശർമയുടെ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു.ഇലട്രോണിക് വോട്ടിംഗ് മെഷീനിലെ ക്രമക്കേട് സൂചിപ്പിച്ചാണ് നടന്റെ ഫേസ്ബുക്ക് പോസ്റ്റ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ഇലട്രോണിക് വോട്ടിംഗ് മെഷീനിൽ ക്രമക്കേടുണ്ടായേക്കാം എന്ന ആശങ്കയാണ് താരം പങ്കുവെയ്ക്കുന്നത്

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിന്റെ സത്യസന്തത?
നെഗളിക്കാൻ വരട്ട് ജനാധിപത്യമെ.
ഇത് 2024ലേക്ക് ന്യായികരിക്കാൻ അവർ ഒരു മുഴം നീട്ടി
എറിഞ്ഞു. അത്രേയുള്ളു കർണ്ണാടക,’ ഇതാണ് രാജേഷ് ശർമ്മയുടെ പോസ്റ്റ് .

തിരഞ്ഞെടുപ്പിലെ ജയവും തോൽവിയും ജനാധിപത്യത്തിന്റെ ഭാഗമാണ്. കോൺഗ്രസ് തോറ്റാൽ അവർ ഇവിഎമ്മിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ജനങ്ങളെയും അപമാനിക്കുകയാണ് ചെയ്യാറ്. ഇനിയെങ്കിലും കോൺഗ്രസിന് ജനാധിപത്യത്തിലുള്ള വിശ്വാസം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാമെന്നായിരുന്നു കർണാടകയിലെ വിജയം മുൻനിർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം.

 

webdesk15: