X
    Categories: indiaNews

മന്‍മോഹന്‍ സിങ്ങിനെപ്പോലുള്ള ഒരു പ്രധാനമന്ത്രിയുടെ അഭാവമാണ് രാജ്യം അനുഭവിക്കുന്നത്; മുന്‍ പ്രധാനമന്ത്രിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി. മന്‍മോഹന്‍ സിങ്ങിനെപ്പോലുള്ള ഒരു പ്രധാനമന്ത്രിയുടെ അഭാവമാണ് രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ നഷ്ടമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

മന്‍മോഹന്‍ സിങ്ങിനെപ്പോലെയുള്ള ഒരു പ്രധാനമന്ത്രിയുടെ അഭാവമാണ് ഇന്ന് രാജ്യം നേരിടുന്നത്. അങ്ങയെപ്പോലെ കുലീനതയും മാന്യതയും സമര്‍പ്പണവുമുള്ള ഒരാള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും പ്രചോദനമാണ്-രാഹുല്‍ ട്വീറ്റ് ചെയ്തു.

ഓരോ ഇന്ത്യക്കാരന്റെയും ക്ഷേമത്തിന് വേണ്ടി സമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ച നേതാവായിരുന്നു ഡോ. മന്‍മോഹന്‍ സിങ് എന്ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജന്‍മദിനാശംസയില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ തുടങ്ങിയവര്‍ മന്‍മോഹന്‍ സിങ്ങിന് ജന്‍മദിനാശംസകള്‍ നേര്‍ന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: