X

കര്‍ഷകരുടെയും ചെറുകിട സംരംഭകരുടെയും കടങ്ങള്‍ക്ക് മൊറട്ടോറിയം അനുവദിക്കണം : രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: ചെറുതും ഇടത്തരം കര്‍ഷകരും ധാരാളമായി അധിവസിക്കുന്ന വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ കര്‍ഷകര്‍ക്ക് അവരുടെ വായ്പയിന്‍മേല്‍ അടിയന്തരമായി മൊറട്ടോറിയം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് രാഹുല്‍ ഗാന്ധി കത്തയച്ചു.

2018, 2019 വര്‍ഷങ്ങളില്‍ ഉണ്ടായ അതിഭീകര പ്രളയത്തിന് ശേഷം അനന്തമായി നീളുന്ന കോവിഡ് ലോക്ക്ഡൗണ്‍ കാരണം കര്‍ഷകരും ചെറുകിട സംരംഭകരും കടുത്ത പ്രയാസം നേരിടുകയാണ്. തങ്ങളുടെ വിളകള്‍ മാര്‍ക്കറ്റില്‍ എത്തിക്കാന്‍ കഴിയാത്തതും വില കുറവും കാരണം സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് കര്‍ഷകര്‍.

ഈ അവസരത്തില്‍ യാതൊരും മാനുഷിക പരിഗണനയുമില്ലാതെ നടക്കുന്ന ജപ്തി നടപടികള്‍ ഉടന്‍ നിര്‍ത്തിവെയ്ക്കണം എന്നും കഷ്ടതയനുഭവിക്കുന്ന വയനാട്ടിലെ കര്‍ഷകരുടെയും ചെറുകിട സംരംഭകരുടേയും വായ്പകള്‍ക്ക് അടിയന്തരമായി മൊറട്ടോറിയം അനുവദിക്കണം എന്നും 2021 ഡിസംബര്‍ 31 വരെ എല്ലാ പിഴപലിശയും ഒഴിവാക്കണം എന്നും കേന്ദ്ര ധനകാര്യ മന്ത്രിക്ക് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

 

web desk 3: