X

രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്ര’ക്ക് ഇന്ന് മുംബൈയിൽ സമാപനം; മഹാറാലിയുമായി കോൺഗ്രസ്

ഭാ​ര​ത് ​ജോ​ഡോ യാ​​ത്ര പൂ​ർ​ത്തി​യാ​യി ഒ​രു വ​ർ​ഷ​ത്തി​ന്​ ശേ​ഷം കോൺഗ്രസ് നേതാവ് രാ​ഹു​ൽ ഗാ​ന്ധി മണിപ്പൂരിൽ നിന്ന് തുടക്കം കുറിച്ച ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്രക്ക് ഇന്ന് മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ സമാപനം. ര​ണ്ട് മാ​സം കൊണ്ട് വാ​ഹ​ന​ത്തി​ലും കാ​ൽ​ന​ട​യാ​യും 6713 കി​ലോ​മീ​റ്റ​ർ പിന്നിട്ടാണ് ന്യാ​യ് യാ​ത്ര ഇന്ന് മുംബൈ ദാദറിലെ മഹാറാലിയോടെ സമാപിക്കുന്നത്. കോൺഗ്രസ് നേതാക്കളും ഇന്ത്യാ മുന്നണിയിലെ പ്രമുഖരും റാലിയിൽ പങ്കെടുക്കും.

തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ല​ക്ക​യ​റ്റ​വും സാ​മൂ​ഹ്യ നീ​തി​യും വി​ഷ​യ​ങ്ങ​ളാ​ക്കി ജനുവരി 14ന് വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ തൗ​ബാ​ൽ ജി​ല്ല​യി​ൽ​ നിന്നാണ് രാഹുൽ ഗാന്ധി ന്യായ് യാത്ര തുടങ്ങിയത്. ‘എല്ലാവർക്കും നീതി വേണം’ എന്നതാണ് ന്യായ് യാത്രയുടെ പ്രധാന മുദ്രാവാക്യം. വനിതകൾ, യുവാക്കൾ, സാധാരണ ജനങ്ങൾ അടക്കം എല്ലാവർക്കും നീതി വേണമെന്നാണ് യാത്ര കൊണ്ട് ലക്ഷ്യമിടുന്നത്.

കി​ഴ​ക്ക് നി​ന്ന് പ​ടി​ഞ്ഞാ​റേ​ക്ക് 15 സം​സ്ഥാ​ന​ങ്ങ​ളി​ലെ 100 ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെയും 110 ജില്ലകളിലൂടെയും ക​ട​ന്നു​പോ​യ യാത്ര ഹി​ന്ദി ഹൃ​ദ​യ​ഭൂ​മിയിലും സാന്നിധ്യം അറിയിച്ചു. മണിപ്പൂർ, നാഗാലാൻഡ്, അസം, അരുണാചൽ പ്രദേശ്, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒറീസ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയാണ് യാത്ര കടന്നു പോയ സംസ്ഥാനങ്ങൾ.

യാ​​ത്ര ക​ട​ന്നു​പോ​യ 100 ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ 58ഉം ​ഹി​ന്ദി മേ​ഖ​ല​യി​ലൂ​ടെ​യാ​ണ്. യു.​പി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വാ​രാ​ണ​സി അ​ട​ക്കം ബി.​ജെ.​പി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ 28 ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളും ഉൾപ്പെടും. ക​ഴി​ഞ്ഞ ര​ണ്ടു ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ൺ​ഗ്ര​സി​ന് ക്ഷീ​ണ​മു​ണ്ടാ​യ യു.​പി​യി​ൽ 11 ദി​വ​സ​മാ​ണ് രാഹുൽ ഗാന്ധി പര്യടനം നടത്തിയത്.

മോ​ദി ​സ​ർ​ക്കാ​റി​ന്റെ 10 ​വ​ർ​ഷ​ത്തെ അ​ന്യാ​യ കാ​ല​ത്തി​നെ​തി​രെ​യാ​ണ് കോൺഗ്രസ് ന്യാ​യ് യാ​ത്ര ന​ട​ത്തിയത്. യാത്രയിൽ ഉടനീളം മോദി സർക്കാറിനും ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാന സർക്കാറുകൾക്കും എതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. സാമൂഹത്തിലെ വിവിധ മേഖലയിൽപ്പെട്ടവരുടെ യാത്രക്കിടെ രാഹുൽ സംവദിച്ചു. കൂടാതെ, ന്യായ് യാത്രയുടെ ഭാഗമായി വിവിധ നഗരങ്ങളിൽ വൻ ബഹുജന റാലികളും കോൺഗ്രസ് സംഘടിപ്പിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നു പോയ യാത്രയിൽ ഇൻഡ്യ മുന്നണിയിലെ നേതാക്കളും പങ്കാളികളായി.

ക​ന്യാ​കു​മാ​രി മു​ത​ല്‍ ക​ശ്മീ​ര്‍ വ​രെ രാ​ഹു​ൽ ഗാ​ന്ധി ന​യി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര വൻ വിജയമായിരുന്നു. 2022 സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് കാൽനടയാത്ര ആരംഭിച്ചത്. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ ‘ഇന്ത്യയെ ഒന്നിപ്പിക്കുക’ (ഒരുമിച്ച് നടക്കൂ, രാജ്യത്തെ ഒന്നിപ്പിക്കൂ) എന്നതായിരുന്നു ജോഡോ യാത്രയുടെ മുദ്രാവാക്യം. 3970 കിലോമീറ്റർ ദൂരം പിന്നിട്ട യാത്ര 2023 ജനുവരി 30ന് ജമ്മു കശ്മീരിലെ ശ്രീനഗറിൽ സമാപിച്ചു. 136 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയാണ് ഏറ്റവും ദൈർഘ്യമേറിയ കാൽനടയാത്ര കടന്നുപോയത്.

webdesk13: