X
    Categories: indiaNews

അനീതിക്ക് മുന്നില്‍ മുട്ട് മടക്കില്ല; ഗാന്ധി ജയന്തി ദിനത്തില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഹാത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള ശ്രമം യുപി പൊലീസ് തടഞ്ഞതിന് പിന്നാലെ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ഒരുവിധത്തിലുള്ള അനീതിക്ക് മുന്നിലും മുട്ട് മടക്കില്ലെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

‘ഈ ലോകത്ത് ഒരാളേയും ഞാന്‍ ഭയപ്പെടുന്നില്ല. ഒരു തരത്തിലുള്ള അനീതിക്ക് മൂന്നിലും മുട്ട് മടക്കില്ല. അസത്യങ്ങളെ സത്യം കൊണ്ട് പരാജയപ്പെടുത്തും. അസത്യത്തിനെതിരെ പൊരുതുമ്പോള്‍ ഉണ്ടാവുന്ന എല്ലാ പ്രതിസന്ധികളേയും നേരിടാന്‍ ഞാന്‍ ഒരുക്കമാണ്. എല്ലാവര്‍ക്കും ഗാന്ധി ജയന്തി ആശംസകള്‍’-രാഹുല്‍ ട്വീറ്റ് ചെയ്തു.

വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷം ഹാത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യുപി പൊലീസ് ബലം പ്രയോഗിച്ച് തടയുകയായിരുന്നു. രാഹുല്‍ ഗാന്ധിയെ പൊലീസ് ഉദ്യോഗസ്ഥന്‍ തള്ളിവീഴ്ത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കൈക്ക് പരിക്കേറ്റിരുന്നു. പിന്നീട് ഇരുവരേയും അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകി രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പൊലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരമാണ് കേസെടുത്തത്. നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന 150 കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: