X

രാഹുല്‍: യൂത്ത്‌ലീഗ് പ്രതിഷേധ ജ്വാല ഇന്ന് കോഴിക്കോട്

കോഴിക്കോട് : രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തുള്ള സംഘ് പരിവാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധ ജ്വാല തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ശബ്ദിക്കുന്നവരുടെ വായ മൂടിക്കെട്ടുന്ന സംഘ്പരിവാര്‍ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം വന്‍ വിജയമാക്കാനും പ്രതിഷേധത്തില്‍ കണ്ണിചേരാനും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. പ്രതിഷേധ ജ്വാല ഇന്ന് രാത്രി 10 മണിക്ക് കോഴിക്കോട് അരയിടത്തുപാലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കടപ്പുറത്ത് സമാപിക്കും.

webdesk11: