X
    Categories: indiaNews

ഗുജറാത്തിൽ നിന്ന് വർത്തമാനകാലത്ത് നീതി കിട്ടുമെന്ന പ്രതീക്ഷയില്ല, രാഹുലിന്‍റെ അപ്പീൽ തള്ളിയതില്‍ അതിശയമില്ലെന്നും കെ.സി.വേണുഗോപാൽ

രാഹുല്‍ ഗാന്ധിയെ മാനനഷ്ടക്കേസില്‍ ശിക്ഷിച്ച വിധിക്ക് സ്റ്റേ ഇല്ലെന്ന ഗുജറാത്ത് ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്.അപ്പീൽ തള്ളിയതിൽ അതിശയം ഇല്ലെന്നും ഗുജറാത്തിൽ നിന്ന് വർത്തമാന കാലത്ത് നീതി കിട്ടും എന്ന് പ്രതീക്ഷ ഇല്ലന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഇതിനെ എല്ലാം തരണം ചെയ്യാൻ രാഹുലിന് കഴിയും.വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

webdesk15: