X
    Categories: indiaNews

‘ഇനി ട്രെയിന്‍ യാത്രക്കാര്‍ ലഗേജുകള്‍ ചുമക്കേണ്ട’; പുതിയ സേവനവുമായി റെയില്‍വെ

ഡല്‍ഹി : ഇന്ത്യന്‍ റെയില്‍വേ പുതിയ സേവനം ‘ബാഗ് ഓണ്‍ വീല്‍സ്’ ആരംഭിക്കുന്നു. പുതിയ സംവിധാനം നടപ്പിലാക്കുന്നതോടുകൂടി യാത്രക്കാര്‍ക്ക് അവരുടെ ലഗേജുകള്‍ ചുമക്കുന്നതിന്റെ ആവശ്യമില്ല.

യാത്രക്കാര്‍ക്ക് സാധനങ്ങള്‍ വീട്ടില്‍നിന്ന് റെയില്‍വേ സ്‌റ്റേഷനിലേക്കും സ്‌റ്റേഷനില്‍നിന്ന് വീട്ടിലേക്കും കൊണ്ടുപോകാനുള്ള സൗകര്യം ലഭിക്കും. BOW ആപ്പ് വഴിയാണ് റെയില്‍വേ ഈ സേവനം നടപ്പിലാക്കുന്നത്. BOW ആപ്ലിക്കേഷനില്‍നിന്നു തന്നെ യാത്രക്കാര്‍ക്ക് ഇനി ലഗേജ് ബുക്കിങ് നടത്താം. ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയും.

web desk 3: