X
    Categories: indiaNews

റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി മണ്‍പാത്രത്തില്‍ ചായ

ന്യൂഡല്‍ഹി:  രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്കു പകരം മണ്‍പാത്രത്തില്‍ ചായ നല്‍കാന്‍ നീക്കം. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ആശയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

നിലവില്‍ നാനൂറോളം റെയില്‍വേ സ്റ്റേഷനുകളില്‍ മണ്‍പാത്രത്തില്‍ ചായ നല്‍കുന്നുണ്ട്. ഭാവിയില്‍ ഇത് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലായും വ്യാപിപ്പിക്കും.

മാത്രമല്ല, മണ്‍പാത്ര ഉപയോഗം പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും ഇതിലൂടെ നിരവധി ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

web desk 1: