X

കേരളത്തിലെ പത്ത് ട്രെയിനുകൾക്ക് റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചു

സംസ്ഥാനത്ത് 10 ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വെ. ട്രെയിന്‍ യാത്രാദുരിതം പരിഹരിക്കാനാണ് നടപടി. തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, കണ്ണൂര്‍ -എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്, വേണാട് എക്പ്രസ് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.

ഈ മാസം 31 ഓടെ അധിക കോച്ചുകള്‍ എല്ലാ ട്രെയിനിലും ലഭ്യമാകും. എല്ലാ ട്രെയിനുകളിലും സെക്കന്റ് ക്ലാസ് യാത്രാ കോച്ചുകളാണ് അധികമായി ചേര്‍ത്തിരിക്കുന്നത്.

ആറ് ട്രെയിനുകളില്‍ തിങ്കളാഴ്ച മുതല്‍ അധിക കോച്ചുകള്‍ ലഭ്യമാകും. എല്ലാ ട്രെയിനുകളിലും ഓരോ കോച്ച് വീതമാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, 2 വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചതോടെ കേരളത്തില്‍ ട്രെയിനുകള്‍ വൈകിയോടുന്നതും പിടിച്ചിടുന്നതും പതിവായതിനിടയിലാണ് ഇപ്പോള്‍ പത്ത് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ചത്.

webdesk13: