X
    Categories: indiaNews

ഉത്തരേന്ത്യയിൽ കനത്ത മഴ : യമുനയിലെ ജലനിരപ്പ് വീണ്ടും അപകട നിലയ്ക്ക് മുകളിൽ

ഉത്തരേന്ത്യയിൽ മഴ കനത്തതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്കു മുകളിലെത്തി. ഉയർന്ന നീരൊഴുക്ക് തുടരുകയാണെന്ന് കേന്ദ്ര ജലകമ്മിഷൻ അറിയിച്ചു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ വ്യപകമായി പെയ്യുന്ന മഴയാണ് നദികളിൽ ജലനിരപ്പ് ഉയർത്തുന്നത്.ഷിംല, ബിലാസ്പൂർ, സോളൻ, സിർമൗർ, മാണ്ഡി, ഹാമിർപൂർ, കിന്നൗർ ജില്ലകളിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന്‌ മിന്നൽപ്രളയമുണ്ടായി. ഷിംലയിലെ ചിർഗാവ് പ്രദേശത്ത്‌ പ്രളയത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി.മേഘവിസ്‌ഫോടനത്തിന്‌ പിന്നാലെയെത്തിയ മിന്നൽപ്രളയത്തിലാണ്‌ മൂവരും ഒലിച്ചുപോയത്‌. കിന്നൗർ കൈലാഷ് യാത്ര മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.

webdesk15: