X

നീതികേടിനെതിരെ ശബ്ദമുയർത്തുക, വഖഫ് സംരക്ഷണറാലി വിജയിപ്പിക്കുക: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

സർക്കാറിന്റെ തെറ്റായ നയങ്ങൾ തിരുത്തുന്നതിന് വേണ്ടി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ റാലി വൻ വിജയമാക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു.

ഇടത് ഭരണത്തിൽ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നീതി ലഭിക്കാത്ത സാഹചര്യമുണ്ട്. വിശ്വാസികൾ പരിപാലിക്കേണ്ട വഖഫ് ബോർഡിലേക്കുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട നടപടിയാണ് ഏറ്റവും ഒടുവിലുണ്ടായ നീതി നിഷേധം. സച്ചാർ റിപ്പോർട്ട് അട്ടിമറിച്ചും സംവരണ നയത്തിൽ വെള്ളം ചേർത്തും പൗരത്വ പ്രക്ഷോഭകരെ വേട്ടയാടിയും സർക്കാർ നിരന്തരമായ നീതി നിഷേധം തുടരുന്ന സാഹചര്യത്തിലാണ് മുസ്‌ലിംലീഗ് ശക്തമായി സമരമുഖത്തേറിങ്ങുന്നത്.
പിന്നാക്ക സമുദായത്തിന്റെ അഭിമാനവും അന്തസ്സും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണിത്.- തങ്ങൾ പറഞ്ഞു.

മുസ്‌ലിംലീഗിന്റെ പോരാട്ടങ്ങളുടെ ചരിത്രത്തിലെ സുപ്രധാനമായ അധ്യായമാണ് ഈ റാലി. പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന അധികാരത്തിന്റെ അഹങ്കാരത്തിനെതിരായ താക്കീതായി റാലി മാറുമെന്ന കാര്യം ഉറപ്പാണ്. അച്ചടക്കത്തോടെയും നേതാക്കളുടെ നിർദേശങ്ങൾ അനുസരിച്ചും പ്രവർത്തകർ റാലിയെ വൻ വിജയമാക്കണമെന്ന് തങ്ങൾ അഭ്യർത്ഥിച്ചു.

web desk 3: