X

വിവാഹ പ്രായം ഉയർത്തൽ; സർക്കാർ പിന്തിരിയണമെന്ന് സി.പി.എം മഹിളാ സംഘടന

പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള ബി.ജെ.പി സർക്കാറിന്റെ തീരുമാനത്തിന് കട്ട സപ്പോർട്ടുമായി സൈബർ സഖാക്കൾ. ബി.ജെ.പിക്കാരേക്കാൾ മികച്ച രീതിയിൽ ന്യായീകരണം തുടരുമ്പോൾ സി.പി.എമ്മിന്റെ മഹിളാ സംഘടന കേന്ദ്രത്തിനെതിരെ രംഗത്ത്.

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നതിൽ നിന്ന് പെൺകുട്ടികളെ തടയുന്നതിന് ജനാധിപത്യ മഹിളാ അസോസിയേഷൻ വ്യക്തമാക്കി. അത്തരം നടപടി സ്ത്രീകളുടെ സ്വകാര്യതയ്ക്കും സ്വയം നിർണയാവകാശത്തിനുമുള്ള അടിസ്ഥാന ഭരണഘടനാ അവകാശങ്ങളെ ബാധിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി. വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ടും വ്യക്തമാക്കി. പതിനെട്ടാം വയസിൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടിക്ക്‌ അവളുടെ വിവാഹം തെരഞ്ഞെടുക്കാൻ അവകാശമുണ്ട്. അതിനെതിരാണ് പുതിയ നീക്കമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

ലിംഗസമത്വം കൊണ്ടുവരാൻ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തണമെന്ന വാദവും തെറ്റാണ്. 18 വയസ്സ് പൂർത്തിയാവുമ്പോൾ എല്ലാ വ്യക്തികൾക്കും വോട്ടവകാശവും കരാറുകളിൽ ഏർപ്പെടാനുള്ള അവകാശവും ലഭിക്കുന്നു. അതിനാൽ ആൺകുട്ടികളുടെ വിവാഹ പ്രായം 18 വയസ്സായി നിജപ്പെടുത്തി കുറയ്ക്കണമെന്ന് മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

ആൺകുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് 18-ാം നിയമ കമ്മീഷനും ശുപാർശ ചെയ്തിരുന്നു. ഇത് ആൺകുട്ടിയെ വിവിധ ക്രിമിനൽ ശിക്ഷകൾക്ക് വിധേയമാക്കുന്നതിൽ നിന്ന് തടയുന്നതിനു വേണ്ടിയായിരുന്നു. വിവാഹപ്രായം വർധിപ്പിക്കാനുള്ള ഈ നീക്കം ഐസിഡിഎസ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ പോഷകാഹാര പരിപാടികൾക്ക് മതിയായ വിഭവങ്ങൾ അനുവദിക്കാൻ വിസമ്മതിക്കുന്ന കേന്ദ്രസർക്കാർ നയത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രമാണെന്നും അസോസിയേഷൻ വ്യക്തമാക്കി. പാർട്ടിയുടെ ഔദ്യോഗിക നിലപാട് പുറത്ത് വന്നതോടെ ലെഫ്റ്റ് ലിബറൽ ബുദ്ധിജീവികളെല്ലാം ഇളിഭ്യരായിരിക്കുകയാണ്. മുസ്ലിംകൾക്കെതിരെ ഇതൊരു ആയുധമാക്കി ആഘോഷിക്കുകയായിരുന്നു അവർ.

web desk 3: