X
    Categories: indiaNews

സീറ്റ് കിട്ടാത്തതില്‍ രാജസ്ഥാന്‍ ബിജെപിയില്‍ പൊട്ടിത്തെറി; പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം, ഓഫീസ് തല്ലിത്തകര്‍ത്തു

സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ രാജസ്ഥാനില്‍ ബിജെപിയില്‍ പൊട്ടിത്തെറി. രാജസ്ഥാനില്‍ ജയ്പൂരില്‍ പാര്‍ട്ടി ആസ്ഥാന മന്ദിരത്തിനു മുന്‍പില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.സീറ്റ് കിട്ടാത്ത നേതാക്കളുടെ അനുയായികളാണ് ടയര്‍ കത്തിച്ച് പാര്‍ട്ടി ആസ്ഥാനത്തിനു മുന്‍പില്‍ പ്രതിഷേധിച്ചത്.

ജയ്പൂരിന് പുറമേ രാജ്‌സമന്ത്, ആല്‍വാര്‍, ഉദയ്പൂര്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ പ്രതിഷേധം ശക്തമാണ്. രാജ്‌സമന്തില്‍ ബിജെപി ഓഫീസ് പ്രതിഷേധക്കാര്‍ തല്ലി തകര്‍ത്തു. 200 അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയിലേക്ക് നവംബര്‍ 23നാണ് തിരഞ്ഞെടുപ്പ്.

webdesk11: