X
    Categories: indiaNews

ആ പ്രചരണം സത്യമല്ല; രാഷ്ട്രീയ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി രജനികാന്ത്

ചെന്നൈ: തമിഴകം ഏറെ പ്രതീക്ഷയോടെയാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം നോക്കിക്കാണുന്നത്. എന്നാല്‍ ഈ കാത്തിരിപ്പെല്ലാം വിഫലമാണ് എന്ന തരത്തില്‍ ഒരു പ്രചരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞിരുന്നു. രാഷ്ട്രിയ പ്രവേശനം താരം ഉപേക്ഷിക്കുന്നു എന്നായിരുന്നു പ്രചരണം. എന്നാല്‍ അതിനെ തള്ളി രജനികാന്ത് തന്നെ രംഗത്തെത്തി.

തന്നെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറയുന്ന പ്രചരണങ്ങള്‍ സത്യമല്ല എന്ന് നടന്‍ രജനികാന്ത്. എന്നാല്‍ തന്റെ ആരോഗ്യ സ്ഥിതിയും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും ശരിയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ സമ്മതിക്കുന്നു.

‘രജനി മക്കള്‍ മന്‍ഡ്രത്തിലെ അംഗങ്ങളുമായി ഉചിതമായ കൂടിയാലോചനയ്ക്ക് ശേഷം ശരിയായ സമയത്ത് ജനങ്ങളോട് എന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഞാന്‍ ഒരു പ്രഖ്യാപനം നടത്തും.’ രജനികാന്ത് വ്യക്തമാക്കി. തന്റെ ആരോഗ്യത്തെക്കുറിച്ചല്ല ആളുകളുടെ ക്ഷേമത്തെക്കുറിച്ച് കൂടുതല്‍ ആശങ്കാകുലനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് പശ്ചാത്തലത്തില്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം വൈകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2016ല്‍ കിഡ്‌നി മാറ്റിവയ്ക്കല്‍ നടത്തിയിരുന്നത് കാരണം നിലവിലെ സാഹചര്യങ്ങളില്‍ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് രാഷ്ട്രീയ പ്രവേശനം വൈകും എന്നാണ് റിപോര്‍ട്ടുകള്‍ പ്രചരിച്ചത്. അമേരിക്കയിലായിരുന്നു കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

അതേസമയം, വൃക്ക മാറ്റിവച്ചതിനാല്‍ രജിനികാന്തിന് പുറത്ത് പോകുന്നതിനും മറ്റുള്ളവരുമായി ഇടപഴകുന്നതിനും കടുത്ത നിയന്ത്രണമുണ്ട്.

web desk 3: