X

രാമനവമി: സംഘ്പരിവാര്‍ അക്രമങ്ങള്‍ക്കെതിരെ ‘യുവ സംഘര്‍ഷ്’ നാളെ

ന്യൂഡല്‍ഹി: രാമനവമി ആഘോഷത്തിന്റെ മറവില്‍ ഉത്തരേന്ത്യയിലാകെ മുസ്്ലിം വിരുദ്ധ കലാപം അഴിച്ചുവിടുന്ന സംഘ്പരിവാര്‍ നടപടിക്കെതിരെ മുസ്്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന പ്രതിഷേധം ‘യുവ സംഘര്‍ഷ്’ നാളെ ഡല്‍ഹിയില്‍ നടക്കും.

ആഘോഷങ്ങളുടെ സന്ദേശം സാഹോദര്യമാണ്, അതിക്രമമല്ല. ബീഹാര്‍, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാമനവമി ഘോഷയാത്രയുടെ മറവില്‍ വ്യാപക അതിക്രമമാണ് സംഘ് പരിവാര്‍ നടത്തിയത്. മസ്ജിദുകളും മദ്രസകളും കച്ചവട സ്ഥാപനങ്ങളും അക്രമിക്കപ്പെട്ടു. രാമനവമി ആഘോഷിക്കുന്ന വിശ്വാസികള്‍ക്കിടയില്‍ നുഴഞ്ഞ് കയറി സംഘ് പരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെയാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം.

മതപരമായ ആഘോഷവേളകള്‍ സാഹോദര്യത്തിന്റെ സന്ദേശ പ്രചാരണത്തിന് ഉപയോഗിക്കുക എന്നതാണ് യഥാര്‍ത്ഥ മത വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മതത്തെ ദുരുപയോഗം ചെയ്യുന്നവരെ വിശ്വാസികള്‍ ഒറ്റപ്പെടുത്തണം. രാമനവമി ദിവസം അക്രമം നടത്തുന്നവരാണ് ശ്രീരാമനിന്ദ നടത്തുന്നവരാണ്. ഡല്‍ഹി സീമാ പുരിയില്‍ നാളെ നടക്കുന്ന പ്രതിഷേധ പരിപാടിക്ക് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ജന: സെക്രട്ടറി അഡ്വ:വി.കെ ഫൈസല്‍ ബാബു, ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്റഫലി, വൈസ് പ്രസിഡണ്ട് ഷിബു മീരാന്‍, ദേശീയ സമിതി അംഗങ്ങളായ സി.കെ ഷാക്കിര്‍, അഡ്വ: മര്‍സൂഖ് ബാഫഖി, മുഹമ്മദ് സുബൈര്‍, ഡല്‍ഹി സംസ്ഥാന ജന:സെക്രട്ടറി ഷഹസാദ് അബ്ബാസി എന്നിവര്‍ നേതൃത്വം നല്‍കും.

webdesk11: