X

സംഘ്പരിവാറിന്റെ വേദന സംഹാരി

ഡോ. രാംപുനിയാനി

നമ്മുടെ രാഷ്ട്രീയ ഘടനയിലെ പ്രധാന വേദനാസംഹാരിയാണ് വര്‍ഗീയ കലാപങ്ങള്‍. എന്നാല്‍ വിഭജനത്തിനു ശേഷമുണ്ടായ കലാപങ്ങള്‍ അന്ത്യമില്ലാതെ രാഷ്ട്രത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ അനന്തര ഫലമാകട്ടെ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റത്തിന് വേദിയൊരുങ്ങിയെന്നതാണ്. അത് ഈ കഥയുടെ അവസാനമല്ല, അതുപോലെ വിഭാഗീയ അക്രമത്തെ സംബന്ധിച്ചും. എണ്‍പതുകള്‍ക്കുശേഷം രാമക്ഷേത്ര പ്രസ്ഥാനം സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ വികാരങ്ങള്‍ ആഴത്തില്‍ ഉത്തേജിപ്പിക്കാന്‍ ആരംഭിച്ചതുമുതല്‍ കൂടുതല്‍ തീവ്രമായി അത് പുനരാരംഭിച്ചു. ക്ഷേത്ര പ്രസ്ഥാനം ഒരു വശത്ത് സമാന്തരമായി ഉയര്‍ന്നുവന്നപ്പോള്‍ മറുവശത്ത് വര്‍ഗീയ കലാപങ്ങള്‍ ആളിക്കത്താന്‍ ആരംഭിച്ചു. രാജ്യത്തിന്റെ കെട്ടുറപ്പിനെതന്നെ കാര്യമായി തകര്‍ത്ത ഭീകരമായ ഈ സീരിയല്‍ എപ്പിസോഡില്‍ പ്രധാനപ്പെട്ടതാണ് 2002ലെ ഗുജറാത്ത് കൂട്ടക്കൊല. ഗോധ്ര ട്രെയിന്‍ കത്തിച്ചെന്ന മുടക്കുന്യായം നിരത്തിയാണ് ഈ കൂട്ടക്കൊല ആസൂത്രണം ചെയ്തത്. ട്രെയിന്‍ കത്താനുണ്ടായ യഥാര്‍ത്ഥ കാരണം സംബന്ധിച്ച് ഇപ്പോഴും ഒട്ടേറെ നിഗൂഢതകള്‍ നിലനില്‍ക്കുന്നുണ്ട്. കര്‍സേവകരും അവരുടെ കുടുംബവുമുള്‍പ്പെടെയുള്ള നിരപരാധികളായ 58 പേരുടെ ജീവനാണ് അന്ന് പൊലിഞ്ഞത്. ഇതിനര്‍ത്ഥം ഇത് സര്‍ക്കാറിന്റെ, അതായത് ഭരണകക്ഷിയുടെ കടമയും സംസ്ഥാന ഭരണകൂടം നിയന്ത്രണ നടപടികള്‍ കൈക്കൊള്ളേണ്ടതും നാശനഷ്ടങ്ങള്‍ കുറയ്‌ക്കേണ്ടതും തുടര്‍ന്നുണ്ടാകുന്ന നഷ്ടങ്ങളും ജീവന്‍ പൊലിയുന്നതും തടയാന്‍ നടപടി എടുക്കേണ്ടതുമാണെന്നാണ്.
ഇതിനു വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. അതായത് ട്രെയിന്‍ അഗ്നിക്കിരയായ അന്ന് വൈകുന്നേരം മുഖ്യമന്ത്രി നരേന്ദ്രമോദി ഒരു യോഗം വിളിച്ചു ചേര്‍ത്തു. തീവണ്ടി കത്തിച്ചതിനുള്ള പ്രതികരണങ്ങള്‍ക്കെതിരെ മൃദു സമീപനം സ്വീകരിക്കാന്‍ മോദി ആ യോഗത്തില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ആരോപിക്കപ്പെടുന്നുണ്ട്. ആ യോഗത്തില്‍ സംബന്ധിച്ച പൊലീസ് ഓഫീസറായ സഞ്ജീവ് ഭട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച സിറ്റിസണ്‍ ട്രിബ്യൂണലിന്റെ ഭാഗമായ ജസ്റ്റിസ് സുരേഷും അത്തരമൊരു കാര്യം യോഗത്തില്‍ പറഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 13ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പ്രകാശനം ചെയ്ത ലഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷായുടെ ആത്മകഥയില്‍ (സര്‍ക്കാരി മുസല്‍മാന്‍) ഇപ്പോള്‍ ഇക്കാര്യം ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.
അന്നത്തെ ജനറല്‍ സ്റ്റാഫ് മേധാവി ജനറല്‍ പത്മനാഭനില്‍നിന്നാണ് തനിക്ക് വിവരങ്ങള്‍ ലഭിച്ചതെന്ന് ഷാ ഓര്‍ക്കുന്നു. അഹമ്മദാബാദില്‍ എത്തിയപ്പോള്‍ കത്തുന്ന നഗരത്തെയാണ് അവര്‍ കണ്ടത്. അദ്ദേഹം സ്ഥലത്തെത്തിയപ്പോള്‍ യാത്ര ചെയ്യാനുള്ള വാഹനങ്ങളെക്കുറിച്ചും ആക്രമണം തടയാന്‍ സൈന്യം ഇടപെടുന്നതു സംബന്ധിച്ച വ്യവസ്ഥാപിത പിന്തുണ നല്‍കുന്നതു സംബന്ധിച്ചും ബന്ധപ്പെട്ട അധികാരിയോട് അന്വേഷിച്ചിരുന്നു. എന്നാല്‍ നിഷേധാത്മക മറുപടിയാണ് ലഭിച്ചത്. മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് ഷാ നേരിട്ട് പോയി. അവിടെയെത്തിയപ്പോള്‍ അന്നത്തെ പ്രതിരോധ മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയോട് അദ്ദേഹം അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു. മാര്‍ച്ച് ഒന്നിന് രാവിലെ സൈനികര്‍ അഹമ്മദാബാദിലെത്തി. ആ ഒരു ദിവസം മുഴുവന്‍ നഗരം കത്തുകയായിരുന്നു. ഗതാഗത സൗകര്യങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് സൈനികര്‍ക്ക് സ്ഥലത്തെത്തിപ്പെടാനായില്ല. സിറ്റിസണ്‍ ട്രിബ്യൂണല്‍ അംഗം ജസ്റ്റിസ് സുരേഷ് ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
അധികൃതരില്‍ നിന്ന് പിന്തുണ ലഭിച്ചാല്‍ രണ്ട് ദിവസംകൊണ്ടു തന്നെ കലാപം നിയന്ത്രണവിധേയമാക്കാന്‍ സൈന്യത്തിന് സാധിക്കുമായിരുന്നുവെന്നും ഷാ നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇത്തരം വര്‍ഗീയത വല്ലാത്ത വേദന സൃഷ്ടിക്കുന്നതാണ്. എന്തുകൊണ്ടാണ് ഇടയ്ക്കിടെ വര്‍ഗീയ കലാപങ്ങള്‍ നടക്കുന്നതെന്ന് എപ്പോഴും ചോദ്യമുയരാം. എന്തുകൊണ്ടാണ് പെട്ടെന്നുതന്നെ ഇത് നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയാത്തത്? വിരമിച്ച ഡി.ജി.പി ഡോ. വിഭൂതി നരേന്‍ റായ് ഈ വിഷയത്തില്‍ ഗഹനമായ പഠനം നടത്തിയിരുന്നു. ഈ പഠനപ്രകാരം സംസ്ഥാന ഭരണകൂടം അതിനോട് ചേര്‍ന്നുനില്‍ക്കുന്നില്ലെങ്കില്‍ ഒരു കലാപവും 24 മണിക്കൂറിനുശേഷം തുടരില്ലെന്ന് അദ്ദേഹം കണ്ടെത്തുന്നു. നമ്മുടെ പൊലീസ് ഘടനയുടെ പക്ഷപാതപരമായ സ്വഭാവവും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊലീസിന്റെ പക്ഷപാതപരമായ പെരുമാറ്റത്തെക്കുറിച്ച് ഷായുടെ പുസ്തകത്തില്‍ വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. സായുധ സേനയെ വിന്യസിക്കാന്‍ കാലതാമസമുണ്ടായിട്ടില്ലെന്നാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന്റെ രേഖകള്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചുള്ള സാക്ഷ്യപ്പെടുത്തലിനായി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം (എസ്.ഐ.ടി) സൈന്യത്തെ സമീപിച്ചിട്ടില്ല. എസ്.ഐ.ടിയെക്കുറിച്ച് താന്‍ ബോധവാനായിരുന്നില്ലെന്നും എസ്.ഐ.ടി നുണയാണ് പറയുന്നതെന്നും ഷാ വ്യക്തമാക്കുന്നു. താന്‍ പറയുന്നത് പരമമായ സത്യമാണെന്ന് ഷാ ഉറപ്പിച്ചു പറയുന്നു; അത് ‘പ്രവൃത്തിക്കുശേഷമുള്ള നടപടി’ റിപ്പോര്‍ട്ടിന്റെ ഭാഗമാണ്. ഇതദ്ദേഹം ജനറല്‍ പത്മനാഭന് സമര്‍പ്പിച്ചിട്ടുണ്ട്. സൈന്യത്തിന്റെ ‘വാര്‍ ഡയറീസി’ല്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സമയം വരുമ്പോള്‍ അത് സമര്‍പ്പിക്കും.
എസ്.ഐ.ടി മോദിക്ക് ക്ലീന്‍ചിട്ട് നല്‍കുകയായിരുന്നുവെന്ന അഭിപ്രായവുമുണ്ട്. അത് സത്യമല്ല. കോടതി നിയമിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ പരമോന്നത കോടതിയില്‍ നല്‍കിയ എസ്.ഐ.ടിയുടെ റിപ്പോര്‍ട്ട് മതി മോദിയെ പ്രോസിക്യൂട്ട് ചെയ്യാനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മോദിക്കെതിരെ വിചാരണ നടത്താന്‍ കഴിയില്ലെന്ന് എസ്.ഐ.ടി പറയുമ്പോഴും മോദിക്ക് വര്‍ഗീയ മനോഭാവമുണ്ടെന്ന് എസ്.ഐ.ടി നിരീക്ഷിക്കുന്നു. 300 കിലോമീറ്റര്‍ അകലെയുള്ള ഗോധ്ര മോദിക്ക് സന്ദര്‍ശിക്കാമായിരുന്നിട്ടും വളരെ വൈകി വാജ്‌പെയ് ജഹാപുര ക്യാമ്പ് സന്ദര്‍ശിക്കുന്നതുവരെ ഒരു അഭയാര്‍ത്ഥി ക്യാമ്പു പോലും മോദി സന്ദര്‍ശിച്ചില്ല. ഗോധ്ര ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വി.എച്ച്.പിയിലെ ജയ്ദീപ് പട്ടേലിന് കൈമാറാനുള്ള തീരുമാനം ദോഷകരമായിരുന്നുവെന്നാണ് എസ്.ഐ.ടി കരുതുന്നത്. അലംഭാവം കാണിയ്ക്കാന്‍ ഭരണാധികാരികള്‍ നിര്‍ദേശം നല്‍കിയ യോഗത്തില്‍ സഞ്ജീവ് ഭട്ട് സംബന്ധിച്ചിരുന്നതായി എസ്.ഐ.ടി രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍.ബി ശ്രീകുമാര്‍, രാഹുല്‍ ശര്‍മ്മ, ഹിമാന്‍ഷി ഭട്ട്, സൈനുല്ല അന്‍സാരി തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെയും വിചാരണ ചെയ്തതിനെയും എസ്.ഐ.ടി വിമര്‍ശിക്കുന്നുണ്ട്. സൈനുല്ല അന്‍സാരിക്കെതിരെ മോദി സര്‍ക്കാന്‍ നടപടിയെടുത്തിരുന്നു.
എന്താണോ ചെയ്യേണ്ടത് അതൊക്കെ ചെയ്തുകൊള്ളാന്‍ മോദി തങ്ങള്‍ക്ക് മൂന്നു ദിവസം അനുവദിച്ചുതന്നിരുന്നതായി തെഹല്‍ക്ക നടത്തിയ രഹസ്യ ക്യാമറയില്‍ ഗുജറാത്ത് കൂട്ടക്കൊലയില്‍ പങ്കുള്ള ബാബു ബജ്‌റംഗി വ്യക്തമാക്കിയിരുന്നു. വര്‍ഗീയ കലാപത്തിന്റെ ദുരന്തത്തെക്കുറിച്ച് പല തവണ ഷാ വിവരിക്കുന്നുണ്ട്. ഒരു ദിവസം സൈനിക വിന്യാസം വൈകിപ്പിച്ചത് കലാപകാരികള്‍ക്ക് അഴിഞ്ഞാടാന്‍ എത്രമാത്രം അവസരമൊരുക്കിയെന്നത് പ്രാധാന്യമര്‍ഹിക്കാതെ പോകുന്നതിലും ഷാ അസന്തുഷ്ടി പ്രകടിപ്പിക്കുന്നു. അധികാരത്തിലുള്ളവരുടെ തീരുമാനങ്ങള്‍ ജീവിതത്തെയും സമൂഹത്തിലെ സമ്പത്തിനെയും പ്രതികൂലമായ രീതിയില്‍ എങ്ങനെ ബാധിക്കുന്നുവെന്നും ഇത് കാണിച്ചുതരുന്നു. നമ്മുടെ പൊലീസ് സംവിധാനത്തിന്റെ വര്‍ഗീയ മനോഭാവം മാറ്റേണ്ടതിന്റെ ആവശ്യകതയും, അതിന് കാലതാമസം വരുമ്പോഴും ഇത് വ്യക്തമാക്കുന്നു.
ലെഫ്റ്റനെന്റ് ജനറല്‍ സമീറുദ്ദീനെ പോലുള്ള ആളുകളെ സ്മരിച്ച്, ഒരു സമൂഹമെന്ന നിലയില്‍ ഭൂതകാലത്തിന്റെ വേദനകളില്‍നിന്ന് നാം പഠിക്കേണ്ട സമയമാണിത്. അദ്ദേഹത്തിന്റെ മറ്റു അനുഭവങ്ങളും വളരെ പഠനാര്‍ഹമാണ്. വര്‍ഗീയ വൈറസ് ബാധിച്ച സ്ഥാപനമായിരുന്നിട്ടും നമ്മുടെ സൈന്യം അക്രമത്തെ നിയന്ത്രിക്കാനുള്ള ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചു. ഒരു നല്ല ഉദ്യോഗസ്ഥന്റെ സ്മരണകളില്‍നിന്ന് ഒരുപാട് പഠിക്കാനും മനസ്സിലാക്കാനുമുണ്ട്.

chandrika: