X
    Categories: indiaNews

റെംഡെസിവിര്‍ അനാവശ്യമായി ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യും: എയിംസ് ഡയറക്ടര്‍

ഡല്‍ഹി: റെംഡെസിവിര്‍ അനാവശ്യമായി ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍, ദോഷം ചെയ്യുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഓക്സിജന്‍ സിലിണ്ടറുകളും റെംഡെസിവിര്‍ മരുന്നും പൂഴ്ത്തിവെയ്ക്കരുതെന്നും ഡോ. ഗുലേറിയ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

റെംഡെസിവിര്‍ മരുന്നിന് ആശുപത്രിവാസം കുറയ്ക്കാനോ കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിക്കാനോ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനം വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് രൂക്ഷമായി ബാധിച്ചവരില്‍ ആശുപത്രി വാസം കുറയ്ക്കാന്‍ റെംഡെസിവിറിന് കഴിയുമെന്ന് യുഎസില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഗുരുതരമല്ലാത്ത രോഗലക്ഷണമുളളവര്‍ക്ക് റെംഡെസിവിര്‍ ആവശ്യമില്ലെന്നും ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. അണുബാധ രൂക്ഷമാകുന്നുവെന്ന് എക്സ്-റേ, സിടി സ്‌കാന്‍ അല്ലെങ്കില്‍ രക്ത റിപ്പോര്‍ട്ടുകള്‍ പറയുന്നുവെങ്കില്‍ മാത്രം ഡോക്ടര്‍മാര്‍ക്ക് റെംഡെസിവിര്‍ ശുപാര്‍ശ ചെയ്യാം. കഠിന രോഗബാധയുള്ള രോഗികളില്‍ ഓക്സിജന്‍ സാച്ചുറേഷന്‍ 93 ല്‍ താഴെയാകുമ്പോള്‍ മാത്രമേ ആശുപത്രികളില്‍ റെംഡെസിവിര്‍ ആവശ്യമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

web desk 3: