X

രഞ്ജിത്തിന്റേത് കൊലപാതകം; അഴിമതിയുടെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് കൊലയാളികള്‍: വി.ഡി സതീശന്‍

മെഡിക്കല്‍ സര്‍വീസസ് ഗോഡൗണിലെ തീ അണയ്ക്കുന്നതിനിടെ മരിച്ച അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന് അന്തിമോപചാരം അര്‍പ്പിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന ചെറുപ്പക്കാരനാണ് ജീവന്‍ നഷ്ടമായത് അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്തെ മരുന്ന് പര്‍ച്ചേസ് അഴിമതിയില്‍ ലോകായുക്ത അന്വേഷണം നടത്തുന്നതിനിടെ തുടര്‍ച്ചയായി കോര്‍പറേഷന്‍ ഗോഡൗണുകളിലുണ്ടാകുന്ന തീപിടിത്തം ദുരൂഹമാണ്. അതുകൊണ്ടു തന്നെ രഞ്ജിത്തിന്റേത് വെറുമൊരു മരണമല്ല, കൊലപാതകമാണ്. അഴിമതിയുടെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് കൊലയാളികള്‍. ഭരണത്തുടര്‍ച്ച എന്തും ചെയ്യാനുള്ള ലൈസന്‍സാണെന്ന ധാര്‍ഷ്ട്യം ജനം ഇനിയും അനുവദിച്ച് തരുമെന്ന് കരുതരുത് അദ്ദേഹം തുറന്നടിച്ചു.

webdesk11: