X

ചാമ്പ്യന്‍സ് ലീഗ്: റയലിന് തകര്‍പ്പന്‍ ജയം ; ക്രിസ്റ്റിയാനോക്ക് റെക്കോര്‍ഡ്, ഗോളില്‍മെസ്സിയെ പിന്നിലാക്കി

 

സൈപ്രസ് : ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരില്‍ സൈപ്രസ് ക്ലബായ അപോയലിനെ എതിരില്ലാത്ത ആറു ഗോളിന് മുക്കി നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ്  നോക്കൗട്ട് റൗണ്ടില്‍ പ്രവേശിച്ചു. ലാലീഗില്‍ കഴിഞ്ഞവാരം അത്‌ലറ്റിക്കോ മാഡ്രിഡുമായി ഗോള്‍ രഹിത സമനിലി പിരിഞ്ഞതിന്റെ അമര്‍ഷം റയല്‍ അപോയലിനെതിരെ തീര്‍ക്കുകയായിരുന്നു. ഗ്രൂപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക ബൊറുസിയ ഡോട്ട്മുണ്ടിനെ പരാജയപ്പെടുത്തി.

23-ാം മിനുട്ടില്‍  കെറേഷ്യന്‍ താരം ലുക്കാ മോഡ്രിച്ചാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. കരിം ബെന്‍സീമ 39-ാം മിനുട്ടില്‍ ലീഡ് രണ്ടാക്കി. രണ്ടു മിനുട്ടുനിടെ പ്രതിരോധ താരം നാചോ വീണ്ടും വല കുലുക്കി. ആദ്യ പകുതിയുടെ അവസാന നിമിഷം വീണ്ടും ലക്ഷ്യം കണ്ടു ബെന്‍സീമ തന്റെ ഗോള്‍ നേട്ടം രണ്ടാക്കി. ബെന്‍സീമയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത് ക്രിസ്റ്റിയാനോയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇരട്ട ഗോളുകള്‍ നേടി (49,54 മിനുട്ടുകളില്‍ )ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റയല്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
അപോയലിനെതിരെ ഇരട്ട ഗോളുകള്‍ പ്രകടനം ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് മൂന്നു റെക്കോര്‍ഡുകള്‍ സ്വന്തമാക്കാന്‍ സഹായിച്ചു. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന (18) സ്വന്തം റെക്കോര്‍ഡ് തിരുത്തി. 16 ഗോളായിരുന്നു പഴയ റെക്കോര്‍ഡ്. ചാമ്പ്യന്‍ ലീഗില്‍ ഒരു ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ (98) നേടുന്ന താരം, ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റു (32 അസിസ്റ്റ്) നേടുന്ന എന്നിവയാണ് ക്രിസ്റ്റ്യാനോ ഇന്നലെ സ്വന്തമാക്കിയത്. ഒരു ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ഖ്യാതി ബാര്‍സലോണയുടെ ലയണല്‍ മെസ്സിയില്‍ നിന്നും കൂടുതല്‍ അസിസ്റ്റുകളുടെ റെക്കോര്‍ഡ് തന്റെ മുന്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണെറ്റഡില്‍ സഹതാരമായ റയാന്‍ ഗിഗ്‌സില്‍ നിന്നുമാണ് നിവലിലെ ലോകഫുട്‌ബോളര്‍ വാങ്ങിയത്.

ബൊറൂസിയക്കെതിരെ ഒരുഗോള്‍ ലീഡ് വഴങ്ങിയ ശേഷമാണ് ടോട്ടന്‍ഹാം ജയിച്ചു കയറിയത്. ഹാരി കെയന്‍ (49-ാം മിനുട്ട്), സണ്‍ ഹ്യൂങ് മിന്‍ (76-ാം മിനുട്ട്) എന്നിവരാണ് ടോട്ടന്‍ഹാമിന്റെ സ്‌കോറര്‍മാര്‍ . ഔബമെയാങിന്റെ വകയായിരുന്നു ബെറൂസിയയുടെ ഗോള്‍. തോല്‍വിയോടെ ബൊറൂസിയ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായി.

chandrika: