X

സാമ്പത്തികമാന്ദ്യം നേരിടാതെ ഇന്ത്യ പിടിച്ചുനില്‍ക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി

ഈ വര്‍ഷം ഇന്ത്യ സാമ്പത്തികമാന്ദ്യം നേരിടാതെ പിടിച്ചുനില്‍ക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ യൂറോപ്പിനാണ് മാന്ദ്യം കൂടുതല്‍ ബാധിച്ചത്. ചൈനയും ഇന്ത്യയും വലിയ ഉടച്ചിലില്ലാതെ പിടിച്ചുനിന്നു. ഈ സാമ്പത്തികവര്‍ഷവും ഇത് തുടരും. 4.6 ശതമാനം വളര്ച്ചയാണ് ഐ.എം.എഫ് ഏഷ്യയില്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം കണക്കുകൂട്ടിയതിന്റെ 0.3 ശതമാനം കൂടുതലാണിത്. വലിയ സാമ്പത്തികമാന്ദ്യം ഇന്ത്യ നേരിടുമെന്ന ആശങ്കകള്‍ക്കിടെയാണീ നിഗമനം. വന്‍ജനസംഖ്യ , തൊഴിലാളികളുടെ ആധിക്യം തുടങ്ങിയവ കാരണമാണിത്. ലോകത്തിന്റെ ഉല്‍പാദനത്തില്‍ ഏഷ്യ-പസഫിക് മേഖല 70 ശതമാനമാണ് സംഭാവന ചെയ്യുന്നത.് 2022ല്‍ ഇത് 3. 8 ശതമാനമാണ് വര്‍ധിച്ചത.്

Chandrika Web: