X

കൊളീജിയത്തിന്റെ യോഗം വിളിക്കാനാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ചെലമേശ്വറിന്റെ കത്ത്

ന്യൂഡല്‍ഹി: ജസ്റ്റീസ് കെ. എം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കാന്‍ വീണ്ടും ശുപാര്‍ശ ചെയ്യണെമന്ന് ജസ്റ്റീസ് ജെ ചെലമേശ്വര്‍ ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെട്ടു. എത്രയും വേഗം കൊളീജിയം വിളിച്ചു ചേര്‍ക്കണമെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റീസിന് നല്‍കിയ കത്തില്‍ പറയുന്നു. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസായ ജോസഫിന്റെ പേര് ജനുവരി 10ന് ചേര്‍ന്ന കൊളീജിയം പരിശോധിക്കുകയും കേന്ദ്രസര്‍ക്കാരിന് ശുപര്‍ശ ചെയ്യുകയുമായിരുന്നു. എന്നാല്‍, കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കി. ജോസഫിനെ നിയമനം പുന:പരിശോധിക്കണമെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ കൊളീജിയം ശുപാര്‍ശ ഏപ്രില്‍ 26ന് മടക്കി അയക്കുകയായിരുന്നു. കേരളത്തിന് സുപ്രിം കോടതിയില്‍ ആവശ്യത്തിന് പ്രാതിനിധ്യമുണ്ടെന്നും ജസ്റ്റീസ് കെ. എം ജോസഫിനേക്കാള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ വേറെയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ശുപാര്‍ശ മടക്കിയത്. ജോസഫിന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ കൊളീജിയം യോഗം നടന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. നിയമന ശുപാര്‍ശ പരിഗണിക്കാന്‍ വീണ്ടും കൊളീജിയം ചേരുമെന്നുമായിരുന്നു തീരുമാനം. എന്നാല്‍, ആഴ്ചകള്‍ കഴിഞ്ഞിട്ടും കൊളീജിയം വിളിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ചെലമേശ്വര്‍ കത്ത് നല്‍കിയത്. അടുത്ത മാസം 22ന് വിരമിക്കുകയാണ് ജസ്റ്റീസ് ചെലമേശ്വര്‍.
യു.പിയില്‍

chandrika: