X

റിയാസ് മൗലവി വധക്കേസ്: വിധി മാർച്ച് ഏഴിലേക്ക് മാറ്റി

കാസര്‍കോട്: മദ്റസാധ്യാപകനെ പള്ളിയിലെ കിടപ്പുമുറിയിൽ കയറി ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊന്ന കേസിൽ വിധിപ്രസ്താവിക്കുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി. ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ വെട്ടിക്കൊന്ന കേസിൽ ഇന്ന് വിധി പ്രസ്താവിക്കാനിരുന്നതായിരുന്നു.

ജഡ്ജി പരിശീലനത്തിലായതിനാലാണ് പുതിയ തിയ്യതി പ്രഖ്യാപിച്ചത്. 2017 മാർച്ച് 20ന് പുലർച്ചെയാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. പള്ളിയിലെ താമസസ്ഥലത്ത് ഒരു സംഘം അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആർ.എസ്.എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിൻകുമാർ, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖിൽ എന്നിവരാണ് കേസിലെ പ്രതികൾ.

2019ലാണ് കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം പലതവണ മാറ്റിവെച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്. കേസിന്‍റെ വിചാരണയും അന്തിമവാദവും തുടർ നടപടികളും കോടതി പൂര്‍ത്തിയാക്കിയിരുന്നു.

webdesk14: