X
    Categories: crimeNews

കച്ചവടക്കാരുടെ ശ്രദ്ധയ്ക്ക് : ഷട്ടര്‍ വളയ്ക്കുന്ന കള്ളന്മാര്‍ ; ആയുധം തുണി!

തൃശൂര്‍: വടക്കേയിന്ത്യയിലെ കടകള്‍ തുറക്കുന്ന വിദഗ്ധസംഘം കേരളത്തിലും. അടുത്തിടെ കേരളത്തില്‍ കച്ചവടസ്ഥാപനങ്ങളില്‍ മോഷണം നടന്നപ്പോഴാണ് വടക്കേയിന്ത്യന്‍ സംഘത്തിന്റെ ശൈലിയിലാണോയെന്നറിയാനുള്ള ശ്രമം പൊലീസ് നടത്തിയത്. പൊലീസിന് ലഭിച്ച വിഡിയോയില്‍ നിന്ന് ഞെട്ടിക്കുന്ന സംഭവങ്ങളാണ് കാണാന്‍ സാധിച്ചത്.

സാധാരണ കള്ളന്‍മാര്‍ കച്ചവടസ്ഥാപനങ്ങളില്‍ മോഷണം നടത്താന്‍ ഉപയോഗിക്കുന്ന കമ്പിപ്പാരയും പിക്കാസും ഒന്നുമല്ല ഈ കള്ളന്‍മാരുടെ ആയുധം. തുണി ഉപയോഗിച്ചാണ് ഈ കള്ളന്‍മാര്‍ മോഷണം നടത്തുന്നത്. കച്ചവടസ്ഥാപനത്തിന്റെ ഷട്ടര്‍ ഉയര്‍ത്തുന്നതിനുള്ള കമ്പിയില്‍ തുണി കൊളുത്തി ശക്തമായി വലിച്ച് ഷട്ടര്‍ വളയ്ക്കും. ഇതോടെ ഷട്ടര്‍ നടുഭാഗം വളഞ്ഞ് പുറത്തേക്കു തുറന്നുവരും. ഒപ്പം ഇരുവശത്തെയും പൂട്ടും തുറന്നുവരും. അതിന് ശേഷം ഉള്ളില്‍ കയറി മോഷ്ടിച്ച ശേഷം കള്ളന്‍മാര്‍ കടന്നു കളയും.

ഷട്ടറിന്റെ നടുഭാഗത്തും പൂട്ടുണ്ടെങ്കില്‍ ഈ ആപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്നാണ് പൊലീസ് പറയുന്നത്. അതിനാല്‍ ഈ കാര്യം കച്ചവടക്കാര്‍ ശ്രദ്ധിക്കണമെന്നും പൊലീസ് വ്യക്തമാക്കുന്നു.

 

web desk 3: