X

ഭക്ഷണം പാഴാക്കുന്നതിന് 100 രൂപ പിഴ; ഉത്തരവുമായി നഗരസഭ

ഉച്ച ഭക്ഷണം പാഴാക്കുന്ന ജീവനക്കാരില്‍ നിന്ന് 100 രൂപ പിഴ ഈടാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് വടക്കാഞ്ചേരി നഗരസഭ. പല ജീവനക്കാരും ഭക്ഷണം കഴിക്കാതെ വേസ്റ്റ് ഭിന്നില്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

 

ഭക്ഷണം പാഴാക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ജീവനക്കാരില്‍ നിന്ന് 100 രൂപ ഈടാക്കണമെന്നാണ് നിര്‍ദ്ദേശം. ഉത്തരവ് നടപ്പാക്കാന്‍ നഗരസഭ ക്ലീന്‍ സിറ്റി മാനേജരായ കെ ജയകുമാറിനെ ചുമതലപ്പെടുത്തി. ഭക്ഷണശേഷം അവശേഷിക്കുന്ന എല്ല്, മുള്ള്, വേപ്പില തുടങ്ങി കഴിക്കാന്‍ സാധിക്കാത്തവ മാത്രമേ വേസ്റ്റ് ഭിന്നില്‍ നിക്ഷേപിക്കാവൂ എന്നും ഉത്തരവില്‍ പറയുന്നുണ്ട്.

webdesk11: