X
    Categories: indiaNews

ബെംഗളൂരുവില്‍ അര്‍ധരാത്രി പുറത്തിറങ്ങിയ ദമ്പതികള്‍ക്ക് 3000 രൂപ പിഴ

ബെംഗളൂരു: രാത്രി 11ന് ശേഷം റോഡിലിറങ്ങി നടന്നതിന് ദമ്പതികള്‍ക്ക് പിഴ. ബെംഗളൂരുവിലാണ് സംഭവം. പിറന്നാള്‍ കേക്ക് മുറിക്കുന്ന ചടങ്ങിന് പോയി വരുന്നതിനിടെയാണ് ദമ്പതികള്‍ക്ക് പൊലീസ് പിഴയീടാക്കിയത്. സംഭവം കാര്‍ത്തിക് പത്രി എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ബെംഗളൂരു സിറ്റി പൊലീസ് കമീഷണറോട് സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

താനും ഭാര്യയും സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് തിരികെ വരുമ്പോള്‍ വീടിന് തൊട്ടുമുന്നില്‍ വെച്ച് പൊലീസ് തടഞ്ഞു നിര്‍ത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യപ്പെടുകയും വ്യക്തിവിവരങ്ങള്‍ ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് ചെലാന്‍ എഴുതാന്‍ തുടങ്ങി. അന്വേഷിച്ചപ്പോള്‍ രാത്രി 11ന് ശേഷം പുറത്തിറങ്ങി കറങ്ങി നടക്കുന്നതിന് 3000 രൂപ പിഴ നല്‍കണമെന്നാണ് മറുപടി ലഭിച്ചതെന്ന് കാര്‍ത്തിക് പറഞ്ഞു.

പൊലീസുകാരുമായി നീണ്ട വാക്കു തര്‍ക്കമുണ്ടാവുകയും ഒടുവില്‍ 1000 രൂപ നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അത് പേടിയം വഴി ഈടാക്കിയ ശേഷം പുറത്തിറങ്ങി നടക്കരുതെന്ന മുന്നറിയിപ്പും നല്‍കിയാണ് വിട്ടയച്ചത്. സംഭവം വിവാദമായതോടെ സാംപിഗെഹള്ളി പൊലീസ് സ്‌റ്റേഷന്‍ കോണ്‍സ്റ്റബിള്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.

web desk 3: