X

മാപ്പും പറയില്ല ഒരു കോപ്പും പറയില്ല, ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് തന്നെ; നിലപാടിലുറച്ച് റിജില്‍ ചന്ദ്രന്‍

കോഴിക്കോട്: മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്‍എസ്എസാണെന്ന് പറഞ്ഞതില്‍ മാറ്റമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. ചാനല്‍ ചര്‍ച്ചയിലാണ് ഗാന്ധിയെ കൊന്നത് ആര്‍എസ്എസാണെന്ന് പറഞ്ഞത് വിവാദമായത്. ഇതുസംബന്ധിച്ച വക്കീല്‍ നോട്ടീസിനോടാണ് പ്രതികരണം.

പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസ്. താന്‍ മാപ്പ് പറയില്ലെന്നും ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസാണെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണെന്നും റിജില്‍ മാക്കുറ്റി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

‘നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളില്‍ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും പോലും. ഞാന്‍ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല. ഒരു പീറ കടലാസിന്റെ വില പോലും ഈ നോട്ടീസിന് ഞാന്‍ കല്‍പ്പിക്കുന്നില്ല. സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവര്‍ക്കറുടെ അനുയായി അല്ല ഞാന്‍. ഗാന്ധിജിയുടെ അനുയായി ആണ്.’ അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് പറയുന്നു: ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് തന്നെയാണ്. അതുകൊണ്ട് വക്കീല്‍ നോട്ടീസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല ഞാന്‍. എന്റെ നാവിന്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ ആര്‍എസ്എസിന് എതിരെ പോരാടും. അതാണ് എന്റെ രാഷ്ട്രീയം. അതാണ് എന്റെ നിലപാട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

web desk 1: