X

സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സംഘപരിവാര്‍ ആശയ പ്രചാരണം: അധ്യാപകന് കാരണം കാണിക്കല്‍ നോട്ടീസ്

കോഴിക്കോട്: സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവില്‍ സ്‌കൂളുകളില്‍ സംഘപരിവാര്‍ ആശയം പ്രചരിപ്പിക്കുന്നതിന് പുസ്തകം വിതരണം ചെയ്തത സംഭവത്തില്‍ അധ്യാപകന് കാരണം കാണിക്കല്‍ നോട്ടീസ്. ഡിപിഐയുടെ നിര്‍ദേശപ്രകാരമാണ് കാരണം കാണിക്കല്‍ നോട്ടീസയച്ചത്. കൊയിലാണ്ടി ബോയ്‌സ് സ്‌കൂള്‍ അധ്യാപകന്‍ കെ.മുരളിക്കാണ് നോട്ടീസ് നല്‍കിയത്. ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ നേതൃത്വത്തിലാണ് പുസ്തക വിതരണം നടന്നത്. വിദ്യാഭാരതി സംസ്‌കൃതി ജ്ഞാനപരീക്ഷ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകം സംഘപരിവാര്‍ അനുകൂല അധ്യാപകരാണ് വിതരണം ചെയ്യുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്നതും സംഘപരിവാര്‍ നേതാക്കളെ വീരപുരുഷന്മാരായ ചിത്രീകരിക്കുന്നതുമാണ് പുസ്തകങ്ങള്‍.

chandrika: