X

എയര്‍പോര്‍ട്ടിലെ ആര്‍.ടി.പി.സി.ആര്‍ കൊള്ള തടയണം:സമദാനി

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് വിവിധ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്ന പ്രവാസി സമൂഹത്തിന്റെ അവശതകള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തിര നടപടി വേണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. വിമാനത്താവളങ്ങളിലെ ആര്‍.ടി.പി. സി.ആര്‍ ടെസ്റ്റിന് വന്‍തുക യാണ് ഈടാക്കുന്നത്. ചൂഷണമാണ് ഇതിന്റെ പേരില്‍ നടക്കുന്നത്. ടെസ്റ്റ് നിബന്ധനയാക്കി നിര്‍ദ്ദേശിച്ചിട്ടുള്ള ഗ ള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് മാറിയ സാഹചര്യത്തി ല്‍ അതു പിന്‍വലിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കായി ആശ്വാസ നടപടികള്‍ നിന്നുണ്ടാകണമെന്നും ലോക്‌സഭയില്‍ കോവിഡ് സംബന്ധിച്ച ചര്‍ച്ചയില്‍ സമദാനി പറഞ്ഞു.

കോവിഡ് ബാധിച്ചു മരണപ്പെട്ട മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അനാവശ്യവും അപ്രായോഗികവുമായ വ്യവസ്ഥകള്‍ കാരണം അര്‍ഹിക്കുന്നവര്‍ക്ക് സമയത്തിന് ലഭ്യമാകാതെ പോകുന്ന അവസ്ഥയാണുള്ളതെന്നും സമദാനി ലോക്‌സഭയില്‍ പറഞ്ഞു. രാജ്യത്താകെ എണ്ണായിരത്തിലേറെ അത്തരം അനാഥ കുട്ടികളുണ്ട്. അതില്‍ രണ്ടായിരത്തില്‍പരം കേരളത്തിലാണ്. നഷ്ടപരിഹാരം അവര്‍ക്ക് ഉപയോഗശൂന്യമായിപ്പോകുന്ന അവസ്ഥ ഒഴിവാക്കാന്‍ അതിലെ അനാവശ്യ വ്യവസ്ഥകള്‍ പിന്‍വലിച്ച് അനാഥ കുട്ടി കള്‍ക്ക് അതു യഥാസമയം ലഭ്യമാക്കാര്‍ നടപടി എടുക്കണമെന്ന് ലോക്‌സഭയില്‍ കോവിഡ് സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചുകൊണ്ട് സമദാനി ആവശ്യപ്പെട്ടു.

 

web desk 3: